മരുതൂർകുളങ്ങര ഗവ. എൽ.പി. സ്ക്കൂൾ 120 – വയസ്സിലേക്ക്, പൂർവ വിദ്യാർഥി സംഗമം ഫെബ്രുവരി 25 ന്

കരുനാഗപ്പള്ളി : മരുതൂർകുളങ്ങര ഗവ. എൽ.പി. സ്ക്കൂൾ 120 – മത്തെ വയസ്സിലേക്ക്. കരുനാഗപ്പള്ളി താലൂക്കിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമാണിത്. മരുതൂർകുളങ്ങരയിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ 120 -മത്തെ വർഷം ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

ഫെബ്രുവരി 25 നു മൂന്ന് മണിക്ക് നടക്കുന്ന പൂർവ വിദ്യാർഥി സംഗമം ആർ.രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ എം.ശോഭന അധ്യക്ഷയായിരിക്കും.

പൂർവ അധ്യാപകരെ നഗരസഭ ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ളയും പൂർവ വിദ്യാർഥികളെ നഗരസഭ മുൻ അധ്യക്ഷൻ എം.അൻസാറും സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ഉഷ, എസ്എംസി ചെയർമാൻ ആർ.റെജി എന്നിവരെ കൗൺസിലർ ബേബി ജെസ്നയും ആദരിക്കും. സ്കൂൾ പ്രതിഭകളെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം.മഞ്ജു അനുമോദിക്കും.

ഡോ. രാധാകൃഷ്ണപിള്ള സ്കൂൾ വികസന സഹായം പ്രഖ്യാപിക്കും. സ്കൂൾ കെട്ടിട നിർമാണത്തിനു സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയ ആർ.രാമചന്ദ്രൻ എം.എൽ.എ.യെയും ആദരിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !