കരുനാഗപ്പള്ളി : ആദിനാട് ശക്തികുളങ്ങര ഭാഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ചു ഇന്ന് കല്ലുംമൂട് യുവജന സംഘടനയുടെ നേതൃത്വത്തിൽ വിവിധങ്ങളായ വർണപ്പകിട്ടാർന്ന പൂരക്കാഴ്ചകൾ.
എഴുന്നള്ളത്ത് കടന്നുപോകുന്ന വീഥികളിൽ കൽവിളക്കുകൾ തെളിച്ചും കർപ്പൂരാഴി ഒരുക്കിയും ഗോപുരം അലങ്കരിച്ചും നെയ്ത്തിരിനാളങ്ങൾ തെളിച്ചും കുരുത്തോലപ്പന്തൽ ഒരുക്കിയും വർണവിളക്കുകൾ തെളിച്ചും വർണാഭമാക്കും.
51 കലാകാരന്മാര്‍ വാദ്യവിസ്മയം തീര്‍ക്ക്കുന്ന ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും ഗുരുവായൂർ കമൽനാഥും നയിക്കുന്ന ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ക്ഷേത്രത്തിൽ വൈകിട്ടുണ്ടാകും.
ആറാട്ട് ഘോഷയാത്ര ഫാക്ടറി പടിക്കല്‍ എത്തുമ്പോള്‍ താലപ്പൊലിയുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എതിരേറ്റ് തട്ടയ്ക്കാട്ട്, കൊച്ചുമാംമൂട്, തിരുദര്‍ശനം, കല്ലുംമൂട്, അകത്തൂട്ട് ചന്ത വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറാട്ട്.
രാത്രി 7 മണിക്ക് ആറാട്ട് പൂരപ്പൊങ്കൽ.
രാത്രി 10 മണിക്ക് കൊടിയിറക്ക്. രാത്രി 11 മണിക്ക് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും.