ഇനി കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകനായ ദേവസഹായം പിള്ള വിശുദ്ധപദവിയിൽ…. ഇന്ത്യയിലെ ആദ്യത്തെ….

കരുനാഗപ്പള്ളി : ഇൻഡ്യയിലെ ആദ്യത്ത അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകനായ ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതിന്റെ ചടങ്ങ് വത്തിക്കാനിൽ മാർപ്പാപ്പ നിർവഹിച്ചു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #44.221.70.232, Browser - #Unknown, Content accessed - #24/05/2024 11:21:17 PM (UTC), Tracking code - #20294778321716592877]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

വത്തിക്കാനിൽ നടന്ന ചടങ്ങ് തത്സസമയം കാണുന്നതിനുള്ള പ്രത്യേക സൗകര്യമാണ് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ കരുനാഗപ്പള്ളി മരുതൂർകുളങ്ങര വിശുദ്ധ മൂന്ന് രാജാക്കൻമാരുടെ ദേവാലയത്തിൽ ഒരുക്കിയത്.

കൊല്ലം മെത്രാൻ മോസ്റ്റ് റവ: ഡോ. പോൾ ആന്റണി മുല്ലശ്ശേരി യുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലിയും ദേവാലയത്തിൽ നടന്നു. തുടർന്ന് നൊവേന പുസ്തക പ്രകാശനവും, തിരുശേഷിപ്പ് വണക്കവും നടന്നു.

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടേയും മാർത്താണ്ഡം നാട്ടാലം എങ്കത്ത് ദേവകിയമ്മയുടേയും പുത്രനായി 1712 ഏപ്രിൽ 23 (മേടം 10) ന് നീലകണ്ഠപ്പിള്ള എന്ന ദേവസഹായം പിള്ള ജനിച്ചു. ഇരണിയൻ മേക്കോട് കുടുബത്തിലെ ഭാർഗ്ഗവിയാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. സംസ്കൃത പഠനത്തിന് ശേഷം മാർത്താണ്ഡ വർമ്മയുടെ സൈന്യത്തിൽ ചേർന്നു. രാജാവിന്റെ പ്രീതി നേടിയ അദ്ദേഹത്തിന് പദ്മനാഭപുരം കൊട്ടാര പരിസരത്ത് തമസിക്കുവാനായി ഒരു നാലുകെട്ട് അനുവദിച്ചു കൊടുത്തു.

മാർത്താണ്ഡവർമ ഡച്ച് സൈന്യാധിപനായ ഡിലോൻയിയെ കീഴടക്കി എങ്കിലും പിന്നീട് അദ്ദേഹത്തെ സൈന്യാധിപനാക്കി പാശ്ചാത്യ സൈനിക രീതികൾ മാർത്താണ്ഡവർമയുടെ
സൈന്യത്തെ പരിശീലിപ്പിച്ചു. ഉദയഗിരാക്കോട്ടയുടെ പുനർനിർമ്മാണ വേളയിൽ ഡിലോൻയിയും നീലകണ്ഠപ്പിള്ളയും ഉറ്റമിത്രങ്ങളായി മാറി.

അദ്ദേഹത്തിന്റെ സാമീപ്യത്താൽ നീലകണ്ഠപ്പിള്ള ക്രിസ്തുമതം സ്വീകരിച്ചു. മതം മാറിയതോടെ ദളവരാമയ്യൻ നീലകണ്ഠപ്പിള്ളയെ ശത്രുവായിക്കണ്ട് മാർത്താണ്ഡവർമയുടെ സൈന്യത്തിൽ നിന്ന് പുറത്താക്കി. പിന്നീട് കാരാഗൃഹത്തിലടച്ചു.
പീഡനങ്ങൾക്കൊടുവിൽ അദ്ദേഹത്തെ കന്യാകുമാരിക്കടുത്ത് കറ്റാടി മലയിൽ വച്ച് 1752 ജനുവരി 14 ന് വെടിവച്ച് കൊലപ്പെടുത്തി.

അദ്ദേഹത്തിന്റെ മൃതശരീരം ദിവസങ്ങൾക്ക്
ശേഷം കണ്ടെടുത്ത് കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ അടക്കം ചെയ്തു. പിന്നീട് അദ്ദേഹത്തെ വിശുദ്ധനായി വാഴ്ത്തുന്നതിന്റെ ഭാഗമായി ഭൗതികാവശിഷ്ടം മരുതൂർക്കുളങ്ങര
ത്രിരാജപുരം ദേവാലയത്തിലും സൂക്ഷിച്ചിട്ടുണ്ട്.

വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ പിതാവിന്റെ ജനനത്താൽ പുണ്യഭൂമിയായ മരുതൂർക്കുളങ്ങരയുടെ മണ്ണിൽ, അനുഗ്രഹങ്ങൾ മഴപോലെ പെയ്തിറങ്ങുന്ന പുണ്യദിനങ്ങൾ സ്വപ്നം കണ്ടും, ആത്മാവിൽ നിറവിന്റെ നിറക്കൂട്ടിനായ് പ്രാർത്ഥിച്ചുകൊണ്ടും ഈ ദേവാലയത്തിൽ എത്തുന്ന വിശ്വാസികൾ അനേകരാണ്.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !