കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക നായകനായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി….സ്ക്കൂളുകൾ…. പോലീസ് സ്റ്റേഷൻ…. ടൗണ്‍ ക്ലബ്ബ്…. ഗ്രന്ഥശാല….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക നായകനായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയെക്കുറിച്ച് നമ്മൾ കരുനാഗപ്പള്ളിക്കാർ അറിയേണ്ടതുണ്ട്.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.97.9.168, Browser - #Unknown, Content accessed - #05/12/2024 03:33:24 PM (UTC), Tracking code - #16336371581733412804]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സി.എസ്. സുബ്രമണ്യൻ പോറ്റി ജോലിയുടെ ആദ്യ വർഷത്തിൽത്തന്നെ നാല്പതോളം പ്രാഥമിക വിദ്യാലയങ്ങൾ നമ്മുടെ കരുനാഗപ്പള്ളി താലൂക്കിൽ ആരംഭിക്കാൻ നേതൃത്വം നൽകി.

കരുനാഗപ്പള്ളിയിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ സ്ഥാപിച്ചത്(1917) അദ്ദേഹമാണ്. സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ സംഭാവന നൽകി. അത് ഹൈസ്ക്കൂളായി ഉയർത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.

കരുനാഗപ്പള്ളിയിൽ ഒരു പോലീസ് സ്റ്റേഷനു വേണ്ട സ്ഥലവും സൗജന്യമായി അദ്ധേഹം നൽകി. കരുനാഗപ്പള്ളിയുടെ ഹൃദയ ഭാഗത്തെ കൂടുതൽ സ്ഥലവും അദ്ദേഹത്തിന്റെ സംഭാവനയാണെന്നാണ് എല്ലാവരും പറയുന്നത്. നമ്മൾ കരുനാഗപ്പള്ളിക്കാർക്കുവേണ്ടി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സാർ നൽകിയ ഒരായിരം സംഭാവനകൾ നമ്മൾ എന്നും ഓർക്കേണ്ട കാര്യമാണ്.

1911-ല്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയാല്‍ സ്ഥാപിതമായതാണ് കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബ്.

കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക നായകനായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ദീർഘകാലം കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയുടെ ഭരണസമിതി അംഗവും പ്രസിഡന്റായും പ്രവർത്തിച്ചപ്പോൾ ചെയ്‌ത പ്രവർത്തനങ്ങൾ നിരവധിയാണ്.


സി. എസ്. സുബ്രഹ്മണ്യൻ പോറ്റി (ചെമ്പകപ്പള്ളി ശങ്കരൻ സുബ്രഹ്മണ്യൻ) 1875 നവംബർ 30 ന് പെരിങ്ങനാട് കരിപ്പമൺ ഇല്ലത്ത് ജനിച്ചു. അച്ഛൻ ശങ്കരൻ പോറ്റി, അമ്മ തിരുവല്ല കണ്ണാടി ഇല്ലത്ത് ദേവകി അന്തർജ്ജനം. ആദ്യ ഗുരു പണ്ഡിതനായ ജേഷ്ഠൻ ഈശ്വരൻ പോറ്റിയാണ്.

പതിനാറാം വയസ്സിൽ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി. ക്ഷേത്രവൃത്തികള്‍ കഴിഞ്ഞ് സ്‌ക്കുളിലെത്താന്‍ വൈകിയ ഈ അദ്ധ്യാപകനെ സ്‌ക്കൂള്‍ ഇന്‍സ്‌പെക്ടര്‍ അപമാനിച്ചു. പോറ്റി മറ്റൊന്നും ചിന്തിക്കാതെ ജോലി രാജിവച്ചു. കായംകുളം ഇംഗ്‌ളീഷ് സ്‌ക്കുളില്‍ പഠനം പുനരാരംഭിച്ച പോറ്റി ഡബിള്‍ പ്രൊമോഷന്‍ നേടി.

മൂന്നുകൊല്ലം കൊണ്ടു മെട്രിക്കുലേഷന്‍ ജയിച്ചു. തുടര്‍ന്ന് സി.എം.എസ്. കോളേജ് യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് 1903 ല്‍ ബിരുദം നേടി. തിരുവനന്തപുരത്ത് സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ആയിരിക്കവെ, മഹാരാജാസ് കോളേജില്‍ ഏ.ആര്‍. തമ്പുരാന്റെ സഹായിയായി മലയാളം പണ്ഡിറ്റ് എന്ന ഉദ്യോഗം സ്വീകരിച്ചു.

കൊട്ടാരത്തില്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. 1913 ല്‍ എം.എ. ജയിച്ചു. അന്നത്തെ ദിവാന്‍ രാജഗോപാലാചാരിയുടെ പ്രൈവറ്റ് സെക്രട്ടറി, ഹജ്ജൂരാപ്പീസില്‍ ഹെഡ്ട്രാന്‍സ്‌ലേറ്റര്‍, ചവറ സബ്‌രജിസ്ട്രാര്‍, കരുനാഗപ്പള്ളി – മാവേലിക്കര ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍,
ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കായി കുളക്കട സ്ഥാപിച്ച സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഭരണാധികാരി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച് 1935 ൽ വിരമിച്ചു.


കരുനാഗപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യൻ പോറ്റി മേമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി‍. ഗേൾസ് ഹൈസ്കൂൾ‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി .എസ്. സുബ്രഹ്മണ്യൻ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്ക്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ മൂന്നര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി ഒരു ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്ക്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.

അദ്ദേഹത്തിന്റെ മകനായ ശ്രീ രാമവർമ തമ്പാൻ അവർകൾ 1960-70 കളിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ പ്രീയപ്പെട്ട അദ്ധ്യാപകനും, ഹെഡ്മാസ്റ്ററും ആയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ സ്ഥാപനങ്ങളുടെ ഗുണമേന്‍മാ നിലവാരത്തിന് നല്‍കപ്പെടുന്ന ഐ.എസ്.ഒ. അംഗീകാരത്തിന് കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍ 2017-ൽ അര്‍ഹമായി.

1935 ല്‍ വിരമിച്ചശേഷം അല്പകാലം മലയാളരാജ്യം ചീഫ് എഡിറ്റര്‍ ആയി എങ്കിലും പത്ര മുതലാളിമാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ആ ജോലി ഉപേക്ഷിച്ചു. പിന്നീട് ഒരു വര്‍ഷം സ്വന്തം നാട്ടിലെ സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായി.

സമസ്തകേരള സാഹിത്യപരിഷത്ത്, നമ്പൂതിരിയോഗക്ഷേമസഭ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ജാതിനവീകരണശ്രമങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. 1921 ല്‍ അരയരുടെ മഹായോഗത്തില്‍ അധ്യക്ഷത വഹിച്ച അദ്ദേഹം, ആ സമുദായത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെ സ്‌ക്കൂളില്‍ അധ്യാപികയാക്കി നിയമിക്കുകകൂടി ചെയ്തു.

വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് റാണിയെകണ്ട് നിവേദനം സമര്‍പ്പിക്കാന്‍ പുറപ്പെട്ട സന്നദ്ധഭടന്മാരെ അദ്ദേഹം സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് ആദരിച്ചു. സ്വന്തം ഇല്ലത്തുവച്ച് മിശ്രഭോജനം നടത്തി. കടുത്ത വിപ്രതിപത്തി ഇമ്മാതിരി കാര്യങ്ങള്‍ ക്ഷണിച്ചുവരുത്തി എങ്കിലും ഉല്പതിഷ്ണുവായ പോറ്റി പതറിയില്ല. സ്വജനങ്ങള്‍ പോറ്റിയുടെ അമ്മയുടെ ഉദകക്രിയയ്ക്കു കൂടാതിരുന്നപ്പോള്‍ അദ്ദേഹം സ്‌ക്കൂളിലെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആണ് ക്രിയകള്‍ നടത്തിയത്. വിദ്യാഭ്യാസത്തില്‍ തൊഴില്‍ പരിശീലനം വിജയകരമായി ഉള്‍പ്പെടുത്തിയ
വ്യക്തിയാണദ്ദേഹം. സഹകരണമേഖല, ബാങ്കിംഗ് മേഖല, കേരകര്‍ഷകസംഘം ഇവയിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു. കരുനാഗപ്പള്ളിയിലെ പഴയ വായനശാല – ലാലാജി സ്മാരക ഗ്രന്ഥശാല – യുടെ സ്ഥാപകനും അദ്ദേഹമാണ്.

സ്വജാതിക്കാർ എതിർത്തിട്ടും അരയസമുദായത്തിനു വേണ്ട സഹായസഹകരണങ്ങൾ നൽകി. തിരുവിതാംകൂറിലെ ആദ്യ സർക്കാർ ഫിഷറീസ് നൈറ്റ് സ്കൂൾ ചെറിയഴീക്കലിൽ സ്ഥാപിക്കാൻ മുൻകൈ എടുത്തു. മുക്കുവരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു സ്കൂൾ ആരംഭിച്ചത്. 1921-ൽ കരുനാഗപ്പള്ളിയിൽ അരയവംശപരിപാലന യോഗത്തിന്റെ നാലാമതു വാർഷികത്തിൽ പോറ്റിയാണു അദ്ധ്യക്ഷത വഹിച്ചത്. കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാലയദിനാഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തിയാണ് സദ്യ നൽകിയത്. തിരുവിതാംകൂറിൽ അവർണ-സവർണ വ്യത്യാസമില്ലാതെ നടത്തിയ ആദ്യ സദ്യ ഇതായിരുന്നു.

വൈക്കം പ്ലാത്താനത്തു കോവിലകത്തെ അംമ്പികക്കുട്ടിത്തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പിന്നീട് ചെന്നിത്തല കുറിയിടത്തു മഠത്തിലെ ഗൗരി അന്തർജ്ജനത്തെ വേളികഴിച്ചു.1954 നവംബർ 24 ന് അദ്ദേഹം അന്തരിച്ചു.

കുമാരനാശാൻ, ഉള്ളൂർ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ഏ.ആർ., സി. വി. രാമൻ പിള്ള തുടങ്ങിയവർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.

ഒരു പ്രശസ്ത മാസികയിൽ വന്ന കുമാരനാശാന്റെ വീണപൂവ് എന്ന കൃതിയെ ഭാഷാപോഷിണിയിലൂടെ കേരളീയരുടെ മനസ്സിൽ എത്തിച്ചത് പോറ്റിയാണ്. മലയാളത്തിൽ വിലാപകാവ്യത്തിന്റെ സങ്കേതങ്ങളെ പൂർണ്ണമായുൾക്കൊണ്ട് രചിക്കപ്പെട്ട ആദ്യ വിലാപകാവ്യമാണ് സുബ്രമണ്യൻ പോറ്റിയുടെ ‘ഒരു വിലാപം’ (1903). ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനംചെയ്യുന്നത് സുബ്രഹ്മണ്യൻ പോറ്റിയാണ്. ദുർഗ്ഗേശനന്ദിനിയുടെ മലയാളവിവർത്തനം, മാത്യു ആർനോൾഡിന്റെ സൊറാബ് ആൻഡ് റുസ്തത്തിന്റെ പദ്യപരിഭാഷ(1918) തുടങ്ങിയവ മലയാളത്തിലെ മികച്ച വിവർത്തന മാതൃകകളാണ്. ആൽഫ്രഡ് ടെനിസന്റെ മോർട് à´¡à´¿ ആർതർ എന്ന കവിത ആർദ്രാവതാരം എന്ന പേരിലും ആർനോൾഡിന്റെ സൊറാബ് ആന്റ് റസ്റ്റം എന്ന കവിത സൗരഭനും രാഷ്ട്രകൂടനും എന്ന പേരിലും ആദ്ദേഹം പരിഭാഷപ്പെടുത്തി.

ഒരു വിഹാരം, കവനമാലിക, കവ്യോപഹാരം, കീചക വധം തിരുവാതിര പ്പാട്ട് എന്നീ കവിതകളും മാല, ദുർഗ്ഗേശനന്ദിനി, താലപുഷ്കരണി എന്നീനോവലുകളും അദ്ദേഹം രചിച്ചു. ഭൂപ്രദക്ഷിണം, നീലോല്പലം, കണ്ണകിയും കോവലനും,തെന്നാലിരാമൻ, ഭാസൻ, മണിമേഖല എന്നിവയാണ് മറ്റ് രചനകൾ. ശ്രീകൃഷ്ണചരിതം മരണാനന്തരമാണ് പ്രസിദ്ധപ്പെടുത്തിയത്.

കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക നായകനായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി നമ്മൾ കരുനാഗപ്പള്ളിക്കാർക്കുവേണ്ടി ചെയ്‌ത കാര്യങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. ഒരായിരം കാര്യങ്ങൾ. . .




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !