കരുനാഗപ്പള്ളി : കനിവ് പദ്ധതിയുടെ ഭാഗമായുള്ള 108 ആംബുലൻസ് ഇനി മുതൽ ഓണാട്ടുകരയ്ക്കും കരുതലൊരുക്കും. ജില്ലയിലെ തെരെഞ്ഞെടുത്ത ആശുപത്രികൾക്കൊപ്പം ഓച്ചിറ സി എച്ച് സി യ്ക്കാണ് ആംബുലൻസ് ലഭ്യമായിരിക്കുന്നത്. ആശുപത്രിയിൽ എത്തിയ വാഹനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദും മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ഡി സുനിൽകുമാറും ചേർന്ന് ഏറ്റുവാങ്ങി. ഔദ്യോഗികമായ ഉദ്ഘാടനവും, ആംബുലൻസ് സർവ്വീസ് പ്രവർത്തനവും ഉടനുണ്ടാവും.വാഹനത്തിൽ രണ്ട് ഡ്രൈവർമാരും രണ്ട് സ്റ്റാഫ് നേഴ്സുമാരും ഉണ്ട് . 24 മണിക്കൂറും ആംബുലൻസിന്റെ സേവനം ലഭ്യമാകും. 108 ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് ആർക്കും ആംബുലൻസ് സേവനം ആവശ്യപ്പെടാനാവും. ജിപിഎസ് സംവിധാനം വഴി കാൾ ലൊക്കേറ്റ് ചെയ്ത് വാഹനം അവിടെയെത്തും. എല്ലാ വിധ റോഡ് ആക്സിഡൻറ് കേസുകൾക്കുമായാണ് വാഹനത്തിന്റെ സേവനം ലഭ്യമാക്കുന്നത്. സർക്കാർ ആശുപത്രിയിൽ നിന്നും ഹയർ ഹോസ്പിറ്റലിലേക്ക് റഫറൽ ചെയ്യുന്ന രോഗികൾക്ക് കനിവ് 108 ആംബുലൻസ് സേവനം ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ദേശീയപാതയിൽ ഏറ്റവും അധികം അപകടങ്ങൾ നടക്കുന്ന മേഖലയാണ് ഓച്ചിറ മുതൽ കന്നേറ്റി വരെയുള്ള ഭാഗം. ഗ്യാസ് ടാങ്കർ ദുരന്തം പോലെയുള്ള ഒട്ടേറെ അപകടങ്ങളും ഈ മേഖലയിലുണ്ടായിട്ടുണ്ട്. ഭാവിയിൽ ഇത്തരം ദുരന്തമുഖങ്ങളിൽ സംരക്ഷണമൊരുക്കാൻ പുതിയ ആംബുലൻസ് സംവിധാനത്തിനാകും.
.
പുതിയ 108 ആംബുലൻസ് … ഓച്ചിറ സി. എച്ച്. സി. യ്ക്ക് ….

നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....

നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....
LIKE , SHARE and SUPPORT....
നമ്മുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com..... LIKE , SHARE and SUPPORT....