കരുനാഗപ്പള്ളി : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട അലൈൻമെന്റുകളിൽ സ്ഥാപിച്ച കല്ലുകളുടെ പരിശോധന പുരോഗമിക്കുന്നു. അവധി ദിനമായ പരിശോധന തുടർന്നു. ദേശീയപാതാ വികസനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് അവധി ദിവസങ്ങളിലും പരിശോദന തുടരുന്നതെന്ന് കരുനാഗപ്പള്ളിയിലെ ദേശീയപാത വിഭാഗം ഓഫീസിൽ നിന്നും അറിയിച്ചു. ദേശീയപാത വികസന അതോറിറ്റി ജീവനക്കാർക്കൊപ്പം ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ആർ സുമീതൻപിള്ളയുടെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. രാവിലെ നീണ്ടകരയിൽ നിന്നാരംഭിച്ച പരിശോധന വൈകിട്ട് ചവറ നല്ലേഴത്ത് മുക്കിൽ അവസാനിച്ചു. സ്ഥാനഭ്രംശം വന്നതും ഇളക്കി മാറ്റപ്പെട്ടതുമായ കല്ലുകളുടെ യഥാർത്ഥ സ്ഥാനം നിർണയിച്ച് അടയാളപ്പെടുത്തുകയും അലൈൻമെൻറിലെ കല്ലുകൾ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട പരാതികളിലെ കല്ലുകളുടെ സ്ഥാനം ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയു ചെയ്തു. കാവനാട് എൽഎഎൻഎച്ച്. പരിധിയിലെ ശേഷിക്കുന്ന കല്ലുകളുടെ പരിശോധന തിങ്കളാഴ്ചയും തുടരുമെന്ന് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ആർ സുമീതൻ പിള്ള അറിയിച്ചു. ദേശീയപാത വികസനം കാവനാട് സ്പെഷ്യൽ തഹസീൽദാർ ഉഷാകുമാരി, വാല്യുവേഷൻ അസിസ്റ്റന്റ് സുജാ മേരി, റവന്യൂഇൻസ്പെക്ടർമാരായ വി.സിന്ധു, ഡി. അശോകൻ, സർവ്വേയർ മാരായ വിമൽ കുമാർ ടിന്റു എന്നിവരും പരിശോദനയിൽ പങ്കെടുത്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R