കരുനാഗപ്പള്ളിയിൽ പോഷൻ എക്സ്പ്രസിന് സ്വീകരണം നൽകി.

കരുനാഗപ്പള്ളി : സമ്പുഷ്ടകേരളം എന്ന സന്ദേശവുമായി പ്രയാണം നടത്തുന്ന പോഷൻ എക്സ്പ്രസിന് സ്വീകരണം നൽകി. പോഷകാഹാരങ്ങളുടെ പ്രാധാന്യം സമൂഹത്തിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പോഷൻ മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ പര്യടനം നടത്തുന്ന പോഷൻ എക്സ്പ്രസിനാണ് സ്വീകരണം നൽകിയത്. ഐസിഡിഎസിനു കീഴിലുള്ള ചവറ, ഓച്ചിറ ,കരുനാഗപ്പള്ളി, ശാസ്താംകോട്ട, ശാസ്താംകോട്ട അഡീഷണൽ എന്നീ 5 ബ്ലോക്കുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.അംഗൻവാടി പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, പച്ചക്കറികളാൽതീർത്ത പോഷൻ പൂക്കളം, ബോധവൽക്കരണ റാലി, പ്രദർശനം എന്നിവയും നടന്നു. സ്വീകരണ സമ്മേളനം ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീദേവിമോഹൻ, മുൻ പ്രസിഡന്റ് ഷെർളി ശ്രീകുമാർ, ബിഡിഒ ആർ അജയകുമാർ, വിവിധ സി ഡി പി ഒ മാരായ റമീജിയസ് ഫർണാണ്ടസ്, സി ഹേമ, ശ്രീകല, ഗംഗ, ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !