കൊല്ലം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ചെറിയഴീക്കലിൽ നടന്നു….

കരുനാഗപ്പള്ളി : ഷിറ്റൂർയു കരാട്ടെ ഡു ഇന്റർനാഷണൽ സ്‌പോർട്‌സ് കരാട്ടെ അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ചെറിയഴീക്കൽ ശങ്കരനാരായണ ആഡിറ്റോറിയത്തിൽ നടന്നു. ചാമ്പ്യൻഷിപ്പ് എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. ആർ രാമചന്ദ്രൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് രഘുകുമാർ മുഖ്യാതിഥിയായി.സി പി സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.എസ് അനിൽകുമാർ സ്വാഗതം പറഞ്ഞു.വി ശശിധരൻ, കരയോഗം പ്രസിഡന്റ് പി സതീന്ദ്രൻ, ജി കെ പ്രദീപ്, ആർ രാജപ്രിയൻ, ബി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും ചടങ്ങിൽ വച്ച് ആദരിച്ചു.തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !