താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കായി പി.പി.ഇ. കിറ്റുകൾ എ.എം ആരിഫ് എം.പി. വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൻസ് ഏറ്റുവാങ്ങി. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിക്കു നൽകിയ കിറ്റുകൾ സെക്രട്ടറി കോട്ടയിൽ രാജു ഏറ്റുവാങ്ങി. 100 പി.പി.ഇ. കിറ്റുകളാണ് ഇവിടെ വിതരണം ചെയ്തത്.

കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, ആർ.എം.ഒ. ഡോ അനൂപ് കൃഷ്ണൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സുബൈദാ കുഞ്ഞുമോൻ, പി.ശിവരാജൻ, മുൻ ചെയർപേഴ്സൺ എം.ശോഭന, പി.കെ. ബാലചന്ദ്രൻ, ജെ.ജയകൃഷ്ണപിള്ള, ബി.സജീവൻ, കെ.എസ്. ഷറഫുദ്ദീൻ മുസലിയാർ, ജി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !