ജില്ലയിൽ 59 സ്ഥാനാര്‍ത്ഥികൾ….

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് 59 സ്ഥാനാര്‍ത്ഥികള്‍. കരുനാഗപ്പള്ളി- 5, ചവറ- 3, കുന്നത്തൂര്‍- 5, കൊട്ടാരക്കര- 6, പത്തനാപുരം- 7, പുനലൂര്‍- 6, ചടയമംഗലം- 6, കുണ്ടറ- 6, കൊല്ലം – 5, ഇരവിപുരം- 5, ചാത്തന്നൂര്‍- 5 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും മത്സര രംഗത്തുള്ളവരുടെ എണ്ണം. ഓരോ സ്ഥാനാർത്ഥിക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ചു. മണ്ഡലം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയും, ചിഹ്നം എന്നീ ക്രമത്തില്‍ താഴെ നല്‍കുന്നു.

കരുനാഗപ്പള്ളി:
1. വി എസ് ജിതിന്‍ ദേവ് (ബി ജെ പി) – താമര,
2. അഡ്വ. എം എസ് താര (സി പി ഐ)- അരിവാളും നെല്‍ക്കതിരും,
3. സി ആര്‍ മഹേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ,
4. ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്,
5. ലത്തീഫ് (എസ് ഡി പി ഐ) – കത്രിക.

ചവറ:
1. കെ. ആർ രാജേഷ് (ബി ജെ പി)- താമര,
2. ഷിബു ബേബി ജോണ്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും,
3. ഡോ. സുജിത് വിജയന്‍ പിള്ള (സ്വതന്ത്രന്‍)- ടെലിഫോണ്‍.

കുന്നത്തൂര്‍:
1.ഉല്ലാസ് കോവൂര്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും,
2. രാജി പ്രസാദ് (ബി ജെ പി) – താമര,
3. കോവൂർ കുഞ്ഞുമോന്‍ (കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി- ലെനിനിസ്റ്റ് മാര്‍ക്സിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്,
4. ടി. ശശിധരന്‍ (എസ് യു സി ഐ – കമ്യൂണിസ്റ്റ്) – മേശ,
5. മാന്തറ വേലായുധന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍.

കൊട്ടാരക്കര:
1. അഡ്വ. പി ഐഷ പോറ്റി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ,
2. കെ എന്‍ ബാലഗോപാല്‍ (സി പി ഐ എം)- ചുറ്റിക അരിവാള്‍ നക്ഷത്രം,
3. മാമച്ചന്‍ ഡാനിയേല്‍ (ആം ആദ്മി പാര്‍ട്ടി)- ചൂല്.
4. ആര്‍ രശ്മി (ബി ജെ പി) – താമര,
5. വില്‍ഫ്രഡ് സഖറിയാസ് (ബി എസ് പി) – ആന,
6. ജി സുരേഷ് S/o ടി.പി ഗോപാലകൃഷ്ണ പിള്ള (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ)- ടെലിവിഷന്‍.

പത്തനാപുരം:
1. ജ്യോതികുമാര്‍ ചാമക്കാല (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ,
2. വിപിന്‍ കണികോനത്ത് (ബി എസ് പി) – ആന.
3. അനില്‍ പിള്ള (ട്വന്റി ട്വന്റി) – ചക്ക,
4. കെ ബി ഗണേഷ്കുമാര്‍ (കേരള കോണ്‍ഗ്രസ്- ബി) – ടെലിവിഷൻ,
5. അനീഷ് കിളിമാനൂര്‍ (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി) – നകാരം (Nagara),
6. എന്‍. പി ഗണേഷ്കുമാര്‍ S/o പരമു (സ്വതന്ത്രന്‍) – ബുക്ക്,
7. എം. ജ്യോതിഷ്കുമാര്‍ (സ്വതന്ത്രന്‍) – ബാറ്റ്.

പുനലൂര്‍:
1. സി അജയപ്രസാദ് (സി പി ഐ) – ധാന്യക്കതിരും അരിവാളും,
2. ജോസ് സാരാനാഥ് (ബി എസ് പി) – ആന, 3. നൗഷാദ് യൂനുസ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) – ഏണി,
4. നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍ (ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ) – ടെലിവിഷന്‍, 5. കെ മഹേഷ് (എസ് യു സി ഐ, കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്,
6. അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി-ട്വന്റി) – ചക്ക.

ചടയമംഗലം:
1. ആർ എസ് അരുണ്‍രാജ് (ബി ജെ പി)-താമര
2. ജെ ചിഞ്ചുറാണി (സി പി ഐ)-അരിവാളും ധാന്യകതിരും
3. എം എം നസീര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)-കൈ,
4. അജി കടശ്ശേരി (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്‍മെന്റ് പാര്‍ട്ടി)-ഓടക്കുഴൽ
5. ഷറഫാത്ത് മല്ലം (എസ് ഡി പി ഐ)-കത്രിക
6. ജി. ജയന്‍ മൂൺലൈറ്റ് ചിതറ (സ്വതന്ത്രന്‍)-ടെലിവിഷൻ.

കുണ്ടറ:
1. ലതിക ബാലകൃഷ്ണന്‍ (ബി.എസ്.പി) – ആന,
2. പി സി വിഷ്ണുനാഥ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ,
3. എസ് എല്‍ സജികുമാര്‍ (സി പി ഐ- എം) – ചുറ്റിക അരിവാള്‍ നക്ഷത്രം,
4. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (ബി ജെ പി) – താമര,
5. ആർ രാഹുൽ (എസ് യു സി ഐ-സി) – ബാറ്ററി ടോര്‍ച്ച്, 6. റിയാസ് കണ്ണനല്ലൂര്‍ (സ്വതന്ത്രന്‍)– കത്രിക.

കൊല്ലം:
1. എസ് ജയമോഹന്‍ (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും,
2. ഡോ. പ്രതാപ് കുമാര്‍ എൻ (ബി ജെ പി) – താമര,
3. അഡ്വ. ബിന്ദു കൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ,
4. അഡ്വ. എല്‍ ആര്‍ സിനു (ആം ആദ്മി പാര്‍ട്ടി) – ചൂല്, 5. മൈലാട് സുധന്‍ (ബി എസ് പി) – ആന.

ഇരവിപുരം:
1. എം നൗഷാദ് (സി പി ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം.
2. അഡ്വ. വിഷ്ണുമോഹന്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും,
3. സജി ഡി ആനന്ദ് (ഭാരത ധര്‍മ ജന സേന)- തെങ്ങിന്‍ തോട്ടം,
4. എ നൗഷാദ് S/o അലിയാര് കുഞ്ഞ് (സ്വതന്ത്രന്‍)- ഡിഷ് ആന്റിന.
5. എസ് ആര്‍ ഫിറോസ് (സ്വതന്ത്രന്‍)- വജ്രം.

ചാത്തന്നൂര്‍:
1. അരുൺ ചാത്തന്നൂര്‍ (ആം ആദ്മി പാർട്ടി) – ചൂൽ,
2. ബി ബി ഗോപകുമാർ (ബി ജെ പി) – താമര,
3. അഡ്വ. ആര്‍ രാജേന്ദ്രന്‍ (സി പി ഐ) – ധാന്യക്കതിരും അരിവാളും,
4. സൂരജ് രവി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ,
5. സിന്ധു പുത്തന്‍കുളം (ഡെമോക്രറ്റിക് ഹ്യൂമൻ റൈറ്സ് മൂവ്മെന്റ് പാർട്ടി) – ഓടക്കുഴല്‍.


പൊതുനിരീക്ഷകരുടെ വിവരങ്ങള്‍; തിരഞ്ഞെടുപ്പ് പരാതികള്‍ നേരിട്ടറിയിക്കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നടപ്പാക്കുന്നത് നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനും ജില്ലയിലെത്തിയ കേന്ദ്ര പൊതുനിരീക്ഷകരുടെ വിവരങ്ങള്‍ ചുവടെ:

എസ് ഹോണമ്പ: 8138994725,
ദീപക് ആനന്ദ്: 8138944725,
കുല്‍ദീപ് ചൗധരി: 8129874725,
കെ എ ദയാനന്ദ്: 8137854725.

പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും നിരീക്ഷകരെ എല്ലാ ദിവസവും നേരിട്ട് പരാതികളറിയിക്കാം.

പരാതികള്‍ സ്വീകരിക്കുന്ന സമയവും സ്ഥലവും: എസ് ഹോണമ്പ, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കെ എ ദയാനന്ദ്, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10, ദീപക് ആനന്ദ്, രാവിലെ 11 മുതല്‍ 12 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കുല്‍ദീപ് ചൗധരി, രാവിലെ 11.30 മുതല്‍ 12.30 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !