ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു.

കൊല്ലം : കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിൽ അംഗീകാരമുള്ള, ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ, ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA)
കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. കൊല്ലം ജവഹർ ബാലഭവനിൽ ജില്ലാ പ്രസിഡൻ്റ് സുധീഷ് ആർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജെ.എം.എ. സംസ്ഥാന ജനറൽ സെക്രട്ടറി മഹി പന്മന ഉദ്ഘാടനം ചെയ്തു. ജില്ലാ സെകട്ടറി വേണുകുമാർ കെ.എസ്. യോഗത്തിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ നിലവിലെ ജില്ലാ പ്രസിഡൻ്റ് സുധീഷ് ആർ നെ വീണ്ടും ജില്ലാ പ്രസിഡൻ്റായും, നിലവിലെ ജില്ലാ സെക്രട്ടറി വേണു കുമാർ കെ.എസ് നെ വീണ്ടും ജില്ലാ സെക്രട്ടറിയായും, ഷിജു ജോൺ നെ ജില്ലാ ട്രഷറായും തെരെഞ്ഞെടുത്തു. കബീർ പോരുവഴി, ഷൈജു ജോർജ്, ഷാജഹാൻ കെ, ബിനീഷ്, അൽതാഫ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു. കൂടാതെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊല്ലം ജില്ലയിൽ നിന്നും ഷിബു കൂട്ടുംവാതുക്കൽ, മഹി പന്മന, അശോക് കുമാർ എന്നിവരെ നോമിനേറ്റ് ചെയ്തു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !