കോവിഡ് പോരാളികൾക്ക് ആദരവൊരുക്കി….

കരുനാഗപ്പള്ളി : കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിശ്രമരഹിതമായി പടപൊരുതുന്ന പോരാളികൾക്ക് ആദരവൊരുക്കി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയ വാളൻ്റിയർമാർ, ആരോഗ്യ പ്രവർത്തക, ആശാ പ്രവർത്തകർ എന്നിവരെയാണ് ആദരിച്ചത്.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി.ശിവരാജൻ പ്രതിരോധ പ്രവർത്തകരെ ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. നഗരസഭാ കൗൺസിലർ സുനിത സലിം കുമാർ മുഖ്യ പ്രഭാഷണം നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.സുരേഷ്കുമാർ അധ്യക്ഷനായി. മുതിർന്ന അംഗം എസ് സദാശിവൻ പതാക ഉയർത്തി. കമ്മിറ്റി അംഗങ്ങളായ ആർ.രവി, എസ്.എം മനോജ് മുരളി, അഡ്വ. ടി.പി. സലിംകുമാർ, ലൈബ്രേറിയൻമാരായ സരിത, ഷീജ തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥശാലാ സെകട്ടറി എൻ.ഉത്തമൻ സ്വാഗതവും ബി.പ്രദീപ് നന്ദിയും പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !