കരുനാഗപ്പള്ളി : കൊറോണക്കാലത്ത്
വീട്ടിലിരിക്കണമെന്നുണ്ടെങ്കിലും
കുടിവെള്ളത്തിനായി മറ്റു വീടുകളിൽ ഓടി നടക്കേണ്ട അവസ്ഥയാണ് കരുനാഗപ്പള്ളി ആലുംകടവിലെയും സമീപപ്രദേശത്തെയും നിവാസികൾക്ക് ഇപ്പോൾ ഉളളത്. ഇതിന് ഒരു പരിഹാരം ഉണ്ടാകണെമെന്നാവശ്യപ്പെട്ട് കൂടുതൽ ജനകീയ സമരങ്ങൾ സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ആലുംകടവ് പമ്പ് ഹൗസിന് മുൻപിൽ
മുൻ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.പി. സലിംകുമാർ,
മുൻ ഗ്രാമപഞ്ചായത്ത് അംഗം ആർ. ദേവരാജനും ഇന്ന് സത്യാഗ്രഹം അനുഷ്ടിക്കുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് സത്യാഗ്രഹം ആരംഭിച്ചത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ശ്രീ. സി.ആർ. മഹേഷ് സത്യാഗ്രഹം ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.എസ്. ജയകുമാർ അദ്ധ്യക്ഷനായിരുന്നു. നിരവധി പൊതുപ്രവർത്തകർ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നു.