കരുനാഗപ്പളിയിൽ നിന്നും ഒരു വെബ് സീരീസ് കൂടി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ നിന്നും ഒരു വെബ് സീരീസ് കൂടി -കണ്ണഞ്ചാൽ-. യൂട്യൂബ് ചാനൽ ടീം 24 ഫ്രെയിംസ് ആണ് ഈ വെബ് സീരീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കരുനാഗപ്പള്ളി, മണപ്പള്ളി, പാവുമ്പ പരിസര പ്രദേശങ്ങളിൽ അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രം സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് മണപ്പള്ളി പാവുമ്പാ കാരൻ സുധീഷ് സുധാകരൻ ആണ്. കരുനാഗപ്പള്ളിക്കാരൻ നിഹാദ് നസീർ ഗ്രാമീണ ഭംഗി തെല്ലും ചോരാതെ അതിസുന്ദരായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

Youtube URL:
https://youtu.be/v63Yd8Ru8ys

ഒരു കൂട്ടം യുവാക്കളുടെ സൗഹൃദ കൂട്ടായ്മയിൽ ഒരുക്കിയ ഈ വെബ് സീരീസിൻ്റെ നിർമ്മാതാവായ നാദർഷാ കരുനാഗപ്പള്ളി ഈ ചിത്രത്തിൽ -അന്തിലി- എന്ന കഥാപാത്രമാവുന്നു. ഗ്രാമീണ പശ്ചാതലത്തിൽ ഈ സീരീസിൻ്റെ രസകരമായി കഥയും തിരക്കഥയും ഒരുക്കിയിയ കരുനാഗപ്പള്ളിക്കാരൻ ആയ റിയാസ് സിദ്ധീഖ് -ബ്ലൂച്ച്- എന്ന കഥാപാത്രമായും നിരവധി ചാനൽ പ്രോഗ്രാമുകളിലൂടെ സുപരിചിതനും കരുനാഗപ്പള്ളിക്കാരനും ആയ ഷാൻ ചാർലി കാസ്റ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇദ്ധേഹം -കോലൻ- എന്ന കഥാപാത്രമായി വേഷമിടുന്നു. ചിരിയുടെ രസക്കൂട്ട് ചാർത്തി സുന്ദരമായി ഒഴുകുന്ന കണ്ണഞ്ചാലിൽ വരുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !