കരുനാഗപ്പള്ളി നഗരസഭയിലെ വനിതാ കൗൺസിലർക്ക് കോവിഡ്….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ വനിതാ കൗൺസിലർക്ക് കോവിഡ് ബാധിച്ചതോടെ നഗരസഭാ ഓഫീസ് എട്ടാം തീയതി വരെ അടച്ചിടും. കൗൺസിലറുടെ കുടുംബാംഗത്തിനും രോഗം ബാധിച്ചു. കൗൺസിലർ ഉൾപ്പടെ 3 പേർക്കാണ് നഗരസഭയിൽ രോഗം ബാധിച്ചത്.

ആലപ്പാട് പഞ്ചായത്തിൽ 8 പേർക്കും രോഗം സ്ഥിരീകരിച്ചു. 63 പേരെയാണ് പരിശോധിച്ചത്. തൊടിയൂർ പഞ്ചായത്തിൽ രണ്ട് വയസുള്ള കുട്ടിക്ക് രോഗം ബാധിച്ചു. കല്ലേലിഭാഗത്തെ കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളിക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ആകെ അഞ്ചു പേർക്ക് തൊടിയൂരിൽ രോഗം സ്ഥിരീകരിച്ചു.

കുലശേഖരപുരത്ത് കോവിഡ് ബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെയും പുതിയകാവ് മാർക്കറ്റിൽ മത്സ്യത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും പരിശോധന നാളെ നടക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !