ഓപ്പൺ ജിംനേഷ്യം ക്ലാപ്പനയിൽ തുറന്നു….

കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിൻറെ ഓപ്പൺ ജിംനേഷ്യം ക്ലാപ്പനയിൽ തുറന്നു. ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കും വ്യായാമത്തിന് സഹായിക്കുന്നതിനായി ജില്ലയിലെ അഞ്ച് ഡിവിഷനുകളിലാണ് ഓപ്പൺ ജിംനേഷ്യം ആരംഭിക്കുന്നത്. ഇതിൽ ആദ്യത്തെ ജിംനേഷ്യമാണ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.

ക്ലാപ്പന പഞ്ചായത്ത് നാലാം വാർഡിലെ പഞ്ചായത്ത് വക കളിസ്ഥലത്തോട് ചേർന്ന് പത്തു ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രം മാണ് ജിംനേഷ്യത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി രാധാമണി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എസ്. വേണുഗോപാൽ അധ്യക്ഷനായി. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീദേവിമോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീകല, പഞ്ചായത്തംഗം രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എ.ഷാനവാസ് നിർമ്മിതികേന്ദ്രം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗീത തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ മറ്റു ജിംനേഷ്യങ്ങളും ഉടൻ തുറന്നുകൊടുക്കും. കായിക മേഖലയിൽ ഗ്രാമീണ മേഖലയിൽ നിന്നും പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പെരിനാട്ട് ബോക്സിംഗ് അക്കാദമിയും, കല്ലുവാതുക്കൽ കബഡി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചതുൾപ്പടെയുള്ള പദ്ധതികൾ ഏറ്റെടുത്തതായും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !