കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ ഓഫീസ് ഇനി കോവിഡ് പ്രതിരോധത്തിന്….

കരുനാഗപ്പള്ളി : താലൂക്ക് ജമാഅത്ത് യൂണിയൻ ഓഫിസ് കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി ജമാഅത്ത് യൂണിയൻ്റെ വേറിട്ട മാതൃകയായി.

നഗരസഭയുടെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് താമസിക്കുന്നതിനായാണ് ഓഫീസ് വിട്ടു നൽകിയത്. 5000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഓഫീസിൽ ബാത്ത്റൂം സൗകര്യമുള്ള 5 ബഡ്റൂമുകളും വലിയ ഹാളും രണ്ട് അടുക്കളയും ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്.

നഗരസഭ അധികൃതർക്ക് ഓഫീസിൻ്റെ താക്കോൽ ജമാഅത്ത് യൂണിയൻ പ്രസിഡൻ്റ് വലിയത്ത് ഇബ്രാഹിംകുട്ടി കൈമാറി. നഗരസഭാ വൈസ് ചെയർമാൻ ആർ.രവിന്ദ്രൻപിള്ള ഏറ്റുവാങ്ങി. യൂണിയൽ ജനറൽ സെക്രട്ടറി അഡ്വ. കെ.എ.ജവാദ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ കൗൺസിലന്മാരായ നസിം അഹമ്മദ്, ഗോപിനാഥപ്പണിക്കർ, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !