കരുനാഗപ്പള്ളി സബ് ജില്ലാ സ്ക്കൂൾ മേളകൾ 2019 ഒക്ടോബർ 15 ന് ആരംഭിക്കും….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സബ് ജില്ലാ സ്കൂൾ മേളകൾ ശാസ്ത്ര- ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേള 2019 ഒക്ടോബർ 15 ന് തഴവ ബി.ജെ.എസ്.എം. മഠത്തിൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിക്കും. 15 ന് രാവിലെ 9 ന് രജിസ്ട്രേഷനോടെ ഗണിത ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും ആരംഭിക്കും. 16 ന് ശാസ്ത്ര മേളയും സാമൂഹ്യ ശാസ്ത്ര ശാസ്ത്ര മേളയും നടക്കും.
ഐ ടി മേള 16 ന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും ഗേൾസ് ഹൈസ്കൂളിലുമായി നടക്കും.
സബ് ജില്ലാ അക്വാട്ടിക്സ് മത്സരങ്ങൾ 17 ന് കോഴിക്കോട് റിവർ ഡെയിൽ നീന്തൽകുളത്തിൽ നടക്കും. അത് ലറ്റിക്സ് മീറ്റ് 18, 19 തീയതികളിൽ കൃഷ്ണപുരം ടെക്‌നിക്കൽ ഹൈസ്ക്കൂൾ ഗ്രൗണ്ടിലാണ് നടക്കുക. സബ് ജില്ലാ സ്കൂൾ കലോത്സവം നവംബർ ആദ്യവാരം ചെറിയഴീക്കൽ ഗവ വൊക്കേഷണൽ ഹയർ സെക്കക്കന്ററി സ്കൂളിലും നടക്കും


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !