കരുനാഗപ്പള്ളി : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയും, നിയമങ്ങളും എന്ന വിഷയത്തിൽ ഏരിയാതല ശില്പശാല സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഐ എം.എ. ഹാളിൽ ചേർന്ന ശിൽപശാല യൂണിയൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ബി സുധർമ്മ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആർ സോമരാജൻ പിള്ള സ്വാഗതം പറഞ്ഞു. കിലാഫാക്കൽറ്റി കെ പി ദിനേശ് ക്ലാസ് നയിച്ചു.അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി കരുനാഗപ്പള്ളി മുൻസിപ്പൽ വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള വിശദീകരണം നടത്തി.സിപിഐ (എം) ഏരിയാ സെക്രട്ടറി പി കെ ബാലചന്ദ്രൻ, കൊല്ലാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മുൻസിപ്പൽ ചെയർപേഴ്സൺ എം ശോഭന, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് മറ്റത്ത് രാജൻ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, എന്നിവർ സംസാരിച്ചു. ഏരിയാ ട്രഷറർ എം സുഗതൻ നന്ദി പറഞ്ഞു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R