കരുനാഗപ്പള്ളി പുതിയകാവ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന പുരുഷോത്തനു സഹായവുമായി സന്നദ്ധ സംഘടന എത്തി…

കരുനാഗപ്പള്ളി : ബന്ധുക്കളാരുമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വൃദ്ധനെ സന്നദ്ധ സംഘടന ഏറ്റെടുത്തു. രോഗബാധിതനായി പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ ആറുമാസമായി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ പോകാനൊരിടമില്ലാതെ കഴിഞ്ഞു വന്നിരുന്ന കോട്ടയം സ്വദേശി പുരുഷോത്തമനെ ( 68) സായിഗ്രാമം പ്രവർത്തകരാണ് ഏറ്റെടുത്തത്. വർഷങ്ങളായി ഓച്ചിറ ക്ഷേത്ര മുൾപ്പടെ പല ക്ഷേത്രങ്ങളിലായി കഴിഞ്ഞു വന്നിരുന്ന പുരുഷോത്തമൻ രോഗബാധിതനായി ആറു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയായിരുന്നു. അവിവാഹിതനായ ഇദ്ദേഹത്തിന് ആകെയുണ്ടായിരുന്ന സഹോദരിയും നേരത്തേ മരണപ്പെട്ടിരുന്നു. നെഞ്ചുരോഗാശുപത്രിയിൽ എല്ലാ ഞായറാഴ്ചയും രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകി വന്നിരുന്ന സായീശം പ്രവർകർ ഇദ്ദേഹത്തിന്റെ അവസ്ഥ ആശുപത്രി സൂപ്രണ്ടിൽ നിന്നും മനസിലാക്കുകയായിരുന്നു. തുടർന്ന് സത്യസായി ഓർഫനേജ് ട്രസ്റ്റ് ഡയറക്ടർ കെ എൻ ആനന്ദകുമാറിനെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വൃദ്ധനെ ഏറ്റെടുത്ത് ആറ്റിങ്ങലിലെ സായീശം വൃദ്ധസദനത്തിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രി അങ്കണത്തിൽ നടന്ന ഏറ്റെടുക്കൽ ചടങ്ങിൽ സൂപ്രണ്ട് ഡോ നഹാസ്, നഴ്സിംഗ് സൂപ്രണ്ട് ഗിരിജ, സായി ട്രസ്റ്റ് പ്രവർത്തകരായ വി ജി അനിൽകുമാർ, നജിമുദീൻ,ശ്രീരാജ്, ശ്രീകാന്ത്,അനിൽകുമാർ ആർ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !