കരുനാഗപ്പള്ളിക്ക് അഭിമാനകരമായി ഒരു വെബ് സീരീസ് കൂടി – നാരങ്ങാ മുട്ടായി

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്ക് അഭിമാനകരമായി ഒരു വെബ് സീരീസ് കൂടി. -നാരങ്ങാ മുട്ടായി- സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രശസ്ത അവതാരകനും നടനുമായ ഗുലുമാൽ ഷാൻ ചാർലി യാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്ലേ ഫിലിംസ് ഓസ്ട്രേലിയയുടെ നിർമ്മാണത്തിൽ മാസ് അമീൻ ക്രിയേറ്റീവ് ഹെഡ് ആയ ഈ വെബ് സീരീസിൽ ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് റിയാസ് സിദ്ധീക്കും, സുധീഷ് സുധാകരനുമാണ്.

സുധീഷ് സുധാകരൻ തന്നെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കു. കഥയും, തിരക്കഥയും, അസോസിയേറ്റ് ഡയറക്ഷനും ഒരുക്കിയിരിക്കുന്നത് സജിൻ മനോഹരനും, എസ്സ്.ആർ വിഷ്ണുവും ചേർന്നാണ്. കരുനാഗപ്പളളി തൊടിയൂർ, ശൂരനാട് എന്നിവിടങ്ങളിലെ ഗ്രാമഭംഗി തെല്ലും ചോരാതെ മനോഹരമായി സനീഷ് സച്ചുവും, രാജീവ് ശൂരനാടും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. യു ട്യൂബ് ചാനൽപ്ലേ ഫിലിംസ് ഓസ്ട്രേലിയയിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വെബ് സീരീസിൻ്റ പ്രൊഡക്ഷൻ ടീം 24 ഫ്രൈം പ്രൊഡക്ഷൻ കമ്പനിയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !