കരുനാഗപ്പള്ളി : പതിനേഴ് ദിവസത്തിനകം ആടിൻ്റെ രണ്ടു പ്രസവം.ആദ്യ പ്രസവത്തിൽ മൂന്ന് കുട്ടികൾ. 17 ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും രണ്ടാമത്തെ പ്രസവത്തിൽ മൂന്ന് കുട്ടികളെ കൂടി.തഴവ, മണപ്പള്ളി തെക്ക്, ഗോപാ നിവാസിൽ, ക്ഷീരകർഷകനായ വിഷ്ണുവിന്റെ
ആട് ആണ് രണ്ടാഴ്ചക്കുള്ളിൽ രണ്ട് പ്രസവം നടത്തി കൗതുക കാഴ്ചയാകുന്നത്.
ആദ്യ പ്രസവം കഴിഞ്ഞ് ആട് കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാൻ മടി കാണിച്ചു. പാലു കറക്കാനും സമ്മതിക്കാതെയായി. ഇതോടെ പാൽപ്പൊടിയും മറ്റും വാങ്ങിക്കുട്ടികൾക്ക് കൊടുത്തു. ആട് അസ്വസ്ഥത കാട്ടി തുടങ്ങിയതോടെ വിഷ്ണു പരിചയമുള്ള വെറ്റിനറി ഡോക്ടറെ വിളിച്ച് കാണിച്ചു. ആടിൻ്റെ പ്രസവം പൂർത്തിയായിട്ടില്ലെന്നും വീണ്ടും ഏതു നിമിഷവും വീണ്ടും പ്രസവമുണ്ടാകുമെന്നും ഡോക്ടർ പറഞ്ഞതോടെ വിഷണു കാത്തിരിക്കാൻ തുടങ്ങി.
17 ദിവസങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം വീണ്ടും കുട്ടികളെ പ്രസവിച്ചു. ആറ് പേരും സുഖമായിരിക്കുന്നുവെന്ന് വിഷ്ണു പറഞ്ഞു.
പ്രസവത്തിലെ ആൺ പെൺ അനുപാതത്തിലുമുണ്ട് പ്രത്യേകത. ആദ്യ പ്രസവത്തിലെ മൂന്നു ആട്ടിൻകുട്ടികളിൽ രണ്ട് ആണും,ഒരു പെണ്ണും. രണ്ടാം പ്രസവത്തിലാകട്ടെ രണ്ട് പെണ്ണും, ഒരു ആണും. അങ്ങനെ ലിംഗപരമായി തുല്യത പാലിച്ചാണ് ആടിൻ്റെ കൗതുക പ്രസവം.
രണ്ടു മാസം മുമ്പ് കച്ചവടക്കാരിൽ നിന്നും 17000 രൂപ കൊടുത്ത് വാങ്ങിച്ച ആടായിരുന്നു. ഗർഭകാലത്ത് തന്നെയാണ് കച്ചവടവും നടത്തിയത്. ഒരാഴ്ചക്കകം പ്രസവം നടക്കുമെന്നായിരുന്നു കച്ചവടക്കാൻ പറഞ്ഞിരുന്നത്. പക്ഷെ രണ്ടു മാസം കാത്തിരിക്കേണ്ടി വന്നു.അതും രണ്ടു പ്രസവത്തിനായി. ക്ഷീരകർഷകനായ
വിഷ്ണുവിന്റെ വീട്ടിൽ പശുവും, എരുമകളുമെല്ലാമുണ്ട്. ആദ്യമായാണ് ആടിനെ വാങ്ങുന്നത്.