വീണ്ടും ശ്രദ്ധ നേടി ലളിതമ്മ… 3001 രൂപയുമായി….

കരുനാഗപ്പള്ളി : കഴിഞ്ഞവർഷം പോലീസ് വാഹനം തടഞ്ഞുനിർത്തി പെൻഷൻ തുകയായ 10,000 രൂപ നൽകി വാർത്തകളിൽ ശ്രദ്ധേയമായ, തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് വീട്ടിൽ ലളിതമ്മ ഇക്കുറി രണ്ടാംഘട്ട കോവിഡ്‌ കുത്തിവെപ്പെടുക്കാൻ എത്തിയപ്പോൾ മരുന്നില്ലെന്നറിഞ്ഞപ്പോൾ 3001 രൂപയുമായി ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സമീപവീട്ടിലെ കുഞ്ഞിനെ പരിചരിച്ചതിന് പ്രതിഫലമായി കിട്ടിയതായിരുന്നു ഇത്‌. നേരുത്തേ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ലളിതമ്മയെ പ്രശംസിച്ചിരുന്നു.

ഇൻസ്പെക്ടർ പി.ജി.മധുവിനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കരുനാഗപ്പള്ളി തഹസിൽദാർ കെ.ജി.മോഹനനെ അറിയിച്ചു. അദ്ദേഹമെത്തി സ്റ്റേഷനിൽവച്ച് തുക ഏറ്റുവാങ്ങി. മൂന്നു സെന്റിൽ ഷീറ്റിട്ട വീട്ടിലാണ്‌ ലളിതമ്മയുടെ താമസം.

ഡെപ്യൂട്ടി തഹസിൽദാർ എ.ആർ.അനീഷ്, എസ്.ഐ.സതീഷ് ശേഖർ, ഗ്രേഡ് എസ്.ഐ. സജുമോൻ, പോലീസുകാരായ സലീം, നസീറ, സലീന, മഞ്ജു എന്നിവരും സന്നിഹിതരായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !