കരുനാഗപ്പള്ളിയും പള്ളിക്കല്‍ പുത്രനും…. നമ്മളറിയാൻ ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ ചരിത്ര കഥകളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പള്ളിക്കൽ കുളവും പള്ളിക്കൽ പുത്രനും. കരുനാഗപ്പള്ളി ഉൾപ്പെടുന്ന സ്ഥലം ഒരിക്കൽ ബുദ്ധമത സന്ന്യാസിമാരുടെ കേന്ദ്രമായിരുന്നതായി പറയപ്പെടുന്നു. ഇതിന് സൂചന നൽകുന്നതാണ് വർഷങ്ങൾക്കുമുമ്പ് കരുനാഗപ്പള്ളി മരുതൂർകുളങ്ങര പള്ളിക്കൽ കുളത്തിൽ നിന്നും ബുദ്ധപ്രതിമ കണ്ടെത്തിയത്.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.145.16.90, Browser - #Unknown, Content accessed - #20/04/2024 04:51:01 AM (UTC), Tracking code - #11686896261713588661]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

കരുനാഗപ്പളളിക്കു പടിഞ്ഞാറു മരുതൂർക്കുളങ്ങര തെക്കുംമുറിയിലുളള പളളിക്കൽ എന്നത് വീട്ടുപേരാണ്. പളളിക്കൽ കുളത്തിൽ മഴക്കാലത്ത് വെളളത്തിനടിയിലും വേനൽക്കാലത്ത് കരയ്ക്കും കമഴ്ന്നു കിടന്ന കല്ല് അലക്കു കല്ലായി ഉപയോഗപ്പെട്ടിരുന്നു. കുളം വൃത്തിയാക്കിയപ്പോൾ പ്രതിമയാണെന്നറിഞ്ഞപ്പോൾ അരികിലുളള പളളിക്കൽ കാവിൽ വച്ചു അന്തിക്കു വിളക്കുവച്ചു തൊഴുതുവന്നിരുന്നു.


പള്ളിക്കൽ കുളത്തിൽനിന്ന്‌ കണ്ടെത്തിയതിനാൽ പള്ളിക്കൽ പുത്രൻ എന്നാണ് പ്രതിമയെ വിളിച്ചിരുന്നത്. ബുദ്ധമതത്തിന്റെ തകർച്ചയുടെ കാലത്ത് പ്രതിമ കുളത്തിൽ ഉപേക്ഷിച്ചതായാണ് കണക്കാക്കുന്നത്. വജ്രായന ബുദ്ധസംസ്കാരത്തിന്റെ പ്രതീകമായി ദക്ഷിണേന്ത്യയിൽനിന്ന്‌ കണ്ടെത്തിയ ലക്ഷണമൊത്ത ബുദ്ധപ്രതിമയായിരുന്നു ഇത്.

മരുതൂര്‍കുളങ്ങര തെക്ക് പള്ളിക്കല്‍ കാവിലായിരുന്നു ബുദ്ധവിഗ്രഹം സ്ഥാപിക്കപ്പെട്ടിരുന്നത്. ഏകദേശം 1400 വര്‍ഷം പഴക്കമുള്ളതാണ് വിഗ്രഹം എന്നാണ് കരുതപ്പെടുന്നത്. വജ്രായന ബുദ്ധമത വിഭാഗത്തിന്റെ ‘കരിനാഗ’മെന്ന ദേവതാ സങ്കല്‍പ്പത്തിന്റെ ഭാഗമായുള്ളതാണെന്നും ഈ ബുദ്ധ വിഗ്രഹമെന്നും കരുതപ്പെടുന്നു. പള്ളിക്കല്‍കുളവും കാവും ഉള്‍പ്പെടുന്ന പ്രദേശങ്ങളെല്ലാം ബുദ്ധമതത്തിന്റെ സ്വാധീന മേഖലകളായിരുന്നു.


പന്നിശ്ശേരി നാണുപിളള തുടങ്ങിയ നാട്ടുപ്രമാണിമാർ ഈ ബുദ്ധപ്രതിമയുടെ പ്രാധാന്യം അന്നു കരുനാഗപ്പളളി മണ്ഡപത്തും വാതുക്കൽ തഹസിൽദാർ ആയിരുന്ന ശ്രീ. രാമസ്വാമിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ഈ പ്രതിമയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി പടനായർകുളങ്ങര അമ്പലത്തിനു തെക്കുപടിഞ്ഞാറു ഭാഗത്ത് ഒരു മണ്ഡപം പണിഞ്ഞു അവിടേക്കുമാറ്റി സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത് .

അക്കാലത്ത് കേരളത്തിലെത്തിയ ദലൈലാമമാർ ബുദ്ധപ്രതിമയിൽ പുഷ്പമാല ചാർത്തിയിട്ടുണ്ട്. പിന്നീട്, ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രതിമ അവിടെനിന്നും മാറ്റി.

ഈ മഹത്തായ ചരിത്രസ്മാരകം സംരക്ഷിക്കുന്നതിനു ഖജനാവിൽനിന്നു ചിലവാക്കിയ 10 രൂപ പിന്നീടു രാമസ്വാമി അവർകളുടെ ശമ്പളത്തിൽ നിന്ന് തിരിച്ചുപിടിച്ചും അദ്ദേഹത്തെ ഹെഡ്ക്ലാർക്ക് ആയി തരം താഴ്ത്തിയും അന്നത്തെ ഉദ്യോഗമേധാവികൾ ആഘോഷിച്ചു.

നാഷണൽഹെെവേയ്ക്കു വേണ്ടി1970 കളിൽ സ്ഥലമെടുത്തപ്പോൾ വീണ്ടും പുത്രന്റെ വിഗ്രഹം വീണ്ടും അവിടുന്നു മാറ്റി. കുറേക്കാലം കൃഷ്ണപുരം കൊട്ടാരത്തിൽ ചാരിവച്ചിരുന്ന ശേഷം ഉചിതമായി കൊട്ടാരത്തിനു തെക്കു കിഴക്ക് സ്ഥാപിച്ചു.

ഇപ്പോൾ കൃഷ്ണപുരത്തെ പുരാവസ്തു പരിരക്ഷണ കേന്ദ്രത്തിലാണ് പ്രതിമയുള്ളത്.


ബുദ്ധമതത്തിന്റെ സമ്പന്നമായ അവശേഷിപ്പുകള്‍ പേറുന്ന നാടാണ് കരുനാഗപ്പള്ളി. കേരളത്തിന്റെ മണ്ണില്‍ ബുദ്ധമതത്തിന് നന്നായി വേരോട്ടമുണ്ടായിരുന്ന നാട്.

കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് കരുനാഗപ്പള്ളി എന്ന പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട്. മൈനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ സമീപസ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നുവെന്ന് കരുതുന്നു. ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു. അധികം അകലെയല്ലാത്ത ശാസ്താംകോട്ടയുടെ ചരിത്രവുമായും പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം.

ഹിന്ദുമതത്തിന്റെ കടന്നുവരവോടെ തകര്‍ച്ച നേരിട്ട ബുദ്ധമതത്തിന്റെ ശേഷിപ്പായി ബുദ്ധവിഗ്രഹം പള്ളിക്കല്‍ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ദക്ഷിണേഷ്യയിലെ ലക്ഷണമൊത്ത ബുദ്ധപ്രതിമകളില്‍ ഒന്നായ ഇതിന് സമാനമായ മറ്റൊന്ന് ശ്രീലങ്കയിലെ പോളനര്‍വ്വയില്‍ കണ്ടെത്തി സൂക്ഷിച്ചിട്ടുണ്ട്.


പള്ളിക്കൽ പ്രദേശം സര്‍ക്കാര്‍ സംരക്ഷണത്തോടെ സംരക്ഷിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പുതിയ തലമുറയ്ക്ക് നാടിന്റെ ചരിത്രത്തെ അറിയാനും മനസ്സിലാക്കാനുമുള്ള പദ്ധതിയാക്കി ഇതിനെ മാറ്റണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.

നേരുത്തെ പള്ളിക്കൽ കുളം മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞുകിടക്കുകയായിരുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ ടൗൺ പ്ലാനിന്റെ ഭാഗമായാണ് കുളത്തെ നവീകരിച്ച് പൈതൃകസ്മാരകമാക്കാൻ തീരുമാനിച്ചത്. 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചുലക്ഷം രൂപയുടെ പദ്ധതിയാണ് ഇതിനായി അനുവദിച്ചത്.


വശങ്ങൾ സംരക്ഷണഭിത്തി കെട്ടി വൃത്തിയാക്കി. പുറത്തുനിന്ന്‌ മാലിന്യങ്ങൾ വലിച്ചെറിയാൻ സാധിക്കാത്തവിധം ചുറ്റും കമ്പിവലകൾ തീർത്തു. കുളത്തിനുചുറ്റും ടൈലുകൾ പാകി മനോഹരമാക്കി. ഭാവിയിൽ കരുനാഗപ്പള്ളിയുടെ വിനോദസഞ്ചാര സാധ്യതകൾകൂടി മുന്നിൽക്കണ്ടാണ് പള്ളിക്കൽ കുളം നവീകരിച്ചിട്ടുള്ളത്. പുനരുദ്ധാരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കുളത്തിന് ചുറ്റും ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !