കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായ ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ….

കരുനാഗപ്പള്ളി : കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായ ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര നായർ കുടുംബത്തിൽ 1853 ഓഗസ്റ്റ് 25 നാണ് ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്ങേമ്മപ്പിള്ള. അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.138.141.202, Browser - #Unknown, Content accessed - #19/04/2024 01:08:34 AM (UTC), Tracking code - #12814685041713488914]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

കൊല്ലത്തു നിന്നും എകദേശം 18 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പന്മന. സാമൂഹ്യപരിഷ്കരണരംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം. 1924 മേയ് 5-നു അദ്ദേഹം സമാധിയായ സ്ഥലം പന്മന ആശ്രമം എന്നറിയപ്പെടുന്നു.


വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ആരും കൈവരിക്കാത്ത വിദ്യകള്‍ വരെ അദ്ദേഹം പിന്നീടു സ്വായത്തമാക്കി. മറവി തീര്‍ക്കലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സകല അറിവും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. കഠിനവും നിരന്തരവുമായ പരിശ്രമത്തിലൂടെ അദ്ദേഹം അവയെ ജ്വലിപ്പിച്ചു. അതിന്റെ ഫലമായി ചട്ടമ്പിസ്വാമികള്‍ വിദ്യാധിരാജന്‍ എന്നു പ്രസിദ്ധനായി. ജാതീയമായ വേര്‍തിരിവുകള്‍ അതിശക്‌തമായിരുന്ന കാലത്തു ജീവിച്ച ചട്ടമ്പിസ്വാമികള്‍ അവയൊന്നും വകവച്ചില്ല.

വീട്ടീലെ ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടി വന്ന അദ്ദേഹത്തിന് മാതാവിനും സഹോദരങ്ങൾക്കും ചിലവിനു വേണ്ട വക കണ്ടെത്താൻ ജോലി ആവശ്യമായി വന്നു. ഒരു ജോലിയോടും പുച്ഛമോ വെറുപ്പോ ഉണ്ടായിരുന്നില്ല. സർ ടി. മാധവറാവു ദിവാനായിരുന്നകാലത്ത് സെക്രട്ടറിയറ്റ് നിർമ്മാണത്തിന് ഇഷ്ടികയും മണലും മണ്ണും മറ്റും ചുമക്കുന്ന ചുമട്ടുകാരനായി. അതിനുശേഷം കൊല്ലൂർ മഠക്കാരുടെ കണക്കുകൾ എഴുതുന്ന ജോലി ചെയ്തു. ഒരു വക്കീൽ ഗുമസ്തനായും കുറച്ചു നാൾ ജോലി നോക്കി. പിന്നീട് നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി കുറേക്കാലം കൂടി.

മതം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങിയ പലതിലും അവനുള്ള താല്പര്യം അറിയാനിടയായ തദ്ദേശസവാസികൾ തങ്ങളുടെ സംശയങ്ങൾ തീർക്കാൻ ആ യുവാവിനെ സമീപിച്ചു തുടങ്ങി. നീണ്ട താടി, മുടങ്ങാത്ത യോഗപരിശീലനം, ധ്യാനം, ലളിതജീവിതം എല്ലാം ജനങ്ങൾ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടെ കുഞ്ഞൻപിള്ള സ്വാമി എന്നറിയപ്പെട്ടു. പല എഴുത്തുകാരും വളരെ ദരിദ്രകുടുംബങ്ങളിൽ നിന്നു വന്നവരായിരുന്നു. അവർക്കെല്ലാം എന്നും ജോലി കിട്ടിയെന്നുവരില്ല. അതു മനസ്സിലാക്കിയ കുഞ്ഞൻപിള്ള തനിക്കു കിട്ടുന്നതിൽ ഒരു പങ്ക് ഒന്നും കിട്ടാത്തവർക്കു വീതിച്ചുകൊടുത്തു.


ആ യുവാവിന് എല്ലാവരോടും ഒരേപോലെ സ്നേഹമായിരുന്നു. പിന്നീടു ജോലി ഭൂതപ്പാണ്ടിയിലേക്കു മാറ്റി. ഈ പ്രദേശം ദക്ഷിണേന്ത്യൻ തത്ത്വശാസ്ത്രം, സംസ്കാരം, ശാസ്ത്രങ്ങൾ ഇവയുടെ തട്ടകമാണ് . ഇവിടവും ചുറ്റുവട്ടത്തുള്ള വീടുകളും ക്ഷേത്രങ്ങളും ശൈവസിദ്ധാന്ത സമ്പ്രദായത്തെയും സിദ്ധവൈദ്യത്തെയും പറ്റി മനസ്സിലാക്കാനുതകുന്ന നല്ല വിദ്യാകേന്ദ്രങ്ങളായിരുന്നു. ഇവിടെ വച്ച് കുഞ്ഞൻ തമിഴിലുള്ള തന്റെ അറിവ് കൂടുതൽ മെച്ചപ്പെടുത്തി. മതം, തത്ത്വശാസ്ത്രം, ചരിത്രം, വൈദ്യം ഇവയെ സംബന്ധിച്ചു തമിഴിലുള്ള ചില പഴയ കൈയെഴുത്തു പ്രതികളും താളിയോലകളും പരിശോധിക്കാനുള്ള സുവർണ്ണാവസരം കിട്ടി. എന്നാൽ ഏറെ താമസിയാതെ ജോലിവേണ്ടെന്നുവച്ചു തിരുവനന്തപുരത്തിനു മടങ്ങി. സെക്രട്ടറിയറ്റിലേക്ക്‌ ഗുമസ്തന്മാരെ നിയമിക്കാൻ ദിവാൻ സർ ടി. മാധവറാവു നടത്തിയ പരീക്ഷ ജയിച്ചു അവിടെ കണക്കപ്പിള്ളയായി. എന്നാൽ കുഞ്ഞൻപിള്ള സർക്കാർ ജീവനക്കാരനായി അധികനാൾ തുടർന്നില്ല.


സർക്കാർ ജീവനം ഉപേക്ഷിച്ച കുഞ്ഞൻ പിള്ള, രാമൻപിള്ള ആശാന്റെ നേതൃത്വത്തിലുള്ള ‘ജ്ഞാന പ്രജാഗരം’ എന്ന സാംസ്കാരിക സംഘത്തിലെ സജീവ അംഗമായി. അതു് മനോന്മണീയം സുന്ദരംപിള്ള, തൈക്കാട്‌ അയ്യാസ്വാമി, സ്വാമിനാഥ ദേശികൻ തുടങ്ങിയ മഹാപണ്ഡിതന്മാരുടെ പരിചയം നേടിക്കൊടുത്തു. പണ്ഡിതന്മാരുമായും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുമായും ബന്ധപ്പെടാനും തന്റെ അറിവ് വിപുലമാക്കാനും അങ്ങനെ അദ്ദേഹത്തിനു് അവസരം കിട്ടി. മനോന്മണീയം സുന്ദരംപിള്ളയുമായുള്ള സൗഹൃദം പാശ്ചാത്യ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങൾ മനസ്സിലാക്കാനും, ബൈബിൾ പഠനത്തിലും സഹായകമായി. സംസ്കൃതവ്യകരണ പഠനത്തിനായി ഇലത്തൂർ രാമശാസ്ത്രികളുടെ അടുക്കൽ ചെന്നു. തിരുവനന്തപുരം മഹാരാജാസ് കോളജിൽ തമിഴ് പ്രൊഫസറായിരുന്ന സ്വാമിനാഥ ദേശികൻ തമിഴ് വ്യാകരണം പഠിപ്പിച്ചു. തൈക്കാട്‌ അയ്യാ സ്വാമി യുമായുള്ള പരിചയം കുഞ്ഞൻപിള്ളയ്ക്ക് തമിഴ് പ്രമാണ ഗ്രന്ഥങ്ങളനുസരിച്ചുള്ള വേദാന്ത ചിന്തകളിലേക്കു്, പ്രത്യേകിച്ചും, ദക്ഷിണദേശത്തെ ശൈവമാർഗ്ഗാവലംബികളുടെ പരമ്പരാഗത ചിന്താ സമ്പ്രദായങ്ങളിലേക്കുള്ള പ്രവേശനകവാടം തുറന്നുകൊടുത്തു.


ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

അഹിംസാത്മകവിപ്ലവം എങ്ങനെ നടത്താമെന്നു കാണിച്ചുതരുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. സംഘമോ സംഘടനയോ സ്‌ഥാപനമോ പ്രസ്‌ഥാനമോ യാതൊന്നും കൂടാതെ സാധിച്ചതാണു ചട്ടമ്പിസ്വാമികളുടെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍.

സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോട് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത് അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പുജാരിയായ ബ്രാഹ്മണനായിരുന്നു. സംബന്ധം രീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്ക് , തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു. സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളൊക്കെയും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വന്തം ഭവനത്തിലെ തന്നെ അനുഭവവും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.


അസാധാരണമായൊരു ജന്മാന്തരവാസനയാല്‍ എഴുത്തുവിദ്യയും കൂട്ടിവായനയും സ്വയം ശീലിക്കാന്‍ കുഞ്ഞന് കഴിഞ്ഞു. കൊല്ലൂര്‍മഠം വകയുള്ള ദേവീക്ഷേത്രത്തില്‍ മാലകെട്ടിക്കൊടുക്കുവാനും കുഞ്ഞന്‍ പതിവായി പോയിരുന്നു. അച്ഛന്‍ അതേ ക്ഷേത്രത്തിലെ ശാന്തിക്കാരനാണെന്നതും അമ്മ ക്ഷേത്രം ഉടമസ്ഥരായ കൊല്ലൂര്‍ അത്തിയറമഠത്തിലെ അടിച്ചുതളിക്കാരിയാണെന്നതും ക്ഷേത്രവുമായി വിശേഷാല്‍ അടുപ്പമുണ്ടാക്കാന്‍ ബാലനെ പ്രേരിപ്പിച്ചിരിക്ക‍ാം. ഉച്ചപൂജ കഴിയുമ്പോള്‍ കിട്ടുന്ന നിവേദ്യച്ചോറും മറ്റൊരു ആകര്‍ഷണമായിരിക്ക‍ാം.കൊല്ലൂര്‍മഠത്തിലെ പുറംജോലികളില്‍ പലതും കുഞ്ഞനാണ് നിര്‍വ്വഹിച്ചിരുന്നത്. പറമ്പില്‍പ്പോയി കായ്കറികള്‍ ശേഖരിക്കുക, കന്നുകാലികളെ അഴിച്ചുകെട്ടുക എന്നിവയെല്ല‍ാം കുഞ്ഞന്റെ അന്നത്തെ ജോലികളില്‍ ഉള്‍പ്പെട്ടിരുന്നു.

മഠത്തിലെ പോറ്റിക്കുട്ടികളെ സംസ്കൃതം പഠിപ്പിക്കാന്‍ ഇക്കാലത്ത് ഒരു ശാസ്ത്രികളെ പരദേശത്തുനിന്ന് കൊണ്ടുവന്നു. ശാസ്ത്രികള്‍ കുട്ടികളെ പൂമുഖത്തിരുത്തി സംസ്കൃതം പഠിപ്പിക്കുമ്പോള്‍ അടിച്ചുതളിക്കാരിയുടെ മകന് വെളിയിലിരുന്ന് കേള്‍ക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. താന്‍ പഠിപ്പിച്ച പാഠത്തില്‍നിന്ന് ശാസ്ത്രികള്‍ ചില ചോദ്യങ്ങള്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വന്നുവെന്നും എല്ല‍ാം ശ്രദ്ധിച്ച് വെളിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞന്‍ ശരിയായ ഉത്തരം വിളിച്ചു പറഞ്ഞുവെന്നും തുടര്‍ന്ന് ശാസ്ത്രികള്‍ അവനെക്കൂടി ഉള്ളിലിരുത്തി പഠിക്കാന്‍ അനുവദിച്ചെന്നും ജീവചരിത്രങ്ങളില്‍ കാണുന്നു.


ജ്‌ഞാനം സമ്പാദിക്കുന്നതിനും പകര്‍ന്നു നല്‍കുന്നതിനുമായി ബന്ധപ്പെടുന്ന വ്യക്‌തിയുടെ ജാതി ഒരിക്കലും അദ്ദേഹത്തിന്റെ പരിഗണനാവിഷയമായിരുന്നില്ല. ചാന്നാര്‍ (നാടാര്‍) സമുദായത്തില്‍ പിറന്ന കുമാരവേലു എന്ന ആത്മാനന്ദസ്വാമികള്‍ക്ക്‌ അദ്ദേഹം ശിഷ്യപ്പെട്ടതു തികഞ്ഞ ഭയഭക്‌തിബഹുമാനങ്ങളോടെതന്നെ. ജ്‌ഞാനലാഭത്തിനായി അണിയൂര്‍ ക്ഷേത്രപരിസരത്ത്‌ തന്നെ സമീപിച്ച നാണുവാശാനെ (പില്‍ക്കാലത്തു ശ്രീനാരായണ ഗുരുദേവന്‍) സന്തതസഹചാരിയായി സ്വീകരിക്കാനും അദ്ദേഹത്തിനു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. ആ ബന്ധം മയങ്ങിക്കിടന്ന സ്വസമുദായത്തെ ഉണര്‍ത്തി കേരളസമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ ശ്രീനാരായണഗുരുവിനെ സഹായിച്ചു. ഇതുപോലെ ഇവിടത്തെ സകല ഹിന്ദുവിഭാഗങ്ങളുടെ സാമുദായികവും ആധ്യാത്മികവുമായ നവോത്ഥാനശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ആചാര്യന്മാരെല്ലാം സ്വാമികളുടെ മാര്‍ഗദര്‍ശിത്വം അംഗീകരിച്ചവരാണ്‌. അദ്ദേഹം എല്ലാ വിഭാഗത്തിലുള്ള ജ്‌ഞാനങ്ങളുടെയും സ്വന്തമായിരുന്നു.


ഇസ്ലാം മതത്തിന്റെയും ക്രിസ്‌തു മതത്തിന്റെയും ഉള്‍പ്പെടെ മിക്ക വിശ്വാസപ്രമാണങ്ങളെയും സൂക്ഷ്‌മമായി ഗ്രഹിച്ച ആ യതീശ്വരനെ ഇതരമതസ്‌ഥരും അങ്ങേയറ്റം ബഹുമാനിക്കുകയാണു ചെയ്‌തത്‌. സര്‍വജനങ്ങള്‍ക്കും ചട്ടമ്പിസ്വാമികള്‍ സ്വന്തം ആളായി തോന്നിയെങ്കിലും അദ്ദേഹം ആരുടെയെങ്കിലും മാത്രമായി പരിമിതപ്പെട്ടില്ല. താന്‍ പിറന്ന സമുദായത്തിന്റെ ആചാര്യനാക്കാന്‍ ശ്രമമുണ്ടായപ്പോഴും ചങ്ങനാശേരിയില്‍ സ്വാമികള്‍ക്കു വിശ്രമിക്കാന്‍ മന്നത്തു പത്മനാഭന്‍ മഠം നിര്‍മിക്കാന്‍ ആരംഭിച്ചപ്പോഴുമെല്ലാം അദ്ദേഹം തികത്ത നിസംഗത പുലര്‍ത്തി. കിഴവനെ വെറുതേവിട്ടേക്കൂ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനാല്‍ ചട്ടമ്പിസ്വാമികള്‍ വിതച്ച ആധ്യാത്മികബീജത്തിന്റെ സത്‌ഫലങ്ങള്‍ ഇന്നു സകലവിഭാഗം ജനങ്ങള്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നു.

വ്യാസനും ശങ്കരനും കൂടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി- മൂലവും ഭാഷ്യവും കൂടിച്ചേര്‍ന്നതാണല്ലോ. സ്വാമിക്കറിയാന്‍ പാടില്ലാത്ത ഒന്നുമില്ലായിരുന്നല്ലോ. അവിടുന്ന്‌ എല്ലാമറിഞ്ഞിരുന്നു എന്നു ശ്രീനാരായണഗുരുദേവന്‍ അഭിപ്രായപ്പെട്ടത്‌ ചട്ടമ്പിസ്വാമികളുടെ പരിപൂര്‍ണത മനസിലാക്കിയിട്ടുതന്നെയാണ്‌.


അസാധാരണമായ ഗ്രഹണശേഷിയുടെ ഉടമയായിരുന്നു വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. ഇംഗ്ലീഷ്‌ ഭാഷ വശമില്ലാതിരുന്ന അദ്ദേഹം ലോഡ്‌ ടെന്നിസന്റെ കവിത ഒറ്റക്കേഴ്‌വിക്കുശേഷം ക്രമമായി പറഞ്ഞതിനെപ്പറ്റി പൂത്തോഴത്തു നാരായണമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കുമാരനാശാനോടു വളരെ വാത്സല്യമായിരുന്നു ചട്ടമ്പിസ്വാമികള്‍ക്ക്‌. ആശാന്റെ കരുണ വായിച്ചുകേട്ടതില്‍ പിന്നീട്‌ സ്വാമികള്‍ അതു മുഴുവന്‍ ചൊല്ലിക്കേള്‍പ്പിച്ച സംഭവത്തിനു സാക്ഷിയായിരുന്നു ഏറത്ത്‌ കൃഷ്‌ണനാശാന്‍.

സ്വാമികള്‍ക്കു സമസൃഷ്‌ടിജാലങ്ങളോടുണ്ടായിരുന്ന അപാരമായ ജീവകാരുണ്യം വിസ്‌മയനീയമാണ്‌. ഉറുമ്പുമുതല്‍ കടുവവരെയുള്ള എത്രയോ ജീവികളില്‍ കാരുണ്യം പൊഴിച്ചിട്ടുണ്ട്‌ ആ മഹാനുഭാവന്‍. സ്വാമികള്‍ എങ്ങനെയാണു മറ്റു ജീവികളുടെ വികാരവിചാരങ്ങള്‍ മനസിലാക്കുന്നതെന്നു ചോദിച്ചയാളിന്‌ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു: അവ നമ്മില്‍നിന്നു ഭിന്നമല്ല. അവയുടെ മനസും നമ്മുടെ മനസും അഭിന്നമാണ്‌. പ്രപഞ്ചമൊന്നാകെ ഒരൊറ്റ മനസാണ്‌.


സ്വാമി ഒരു പണ്ഡിതനായിരുന്നു. സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങി സകല കലകളിലും നിപുണനായിരുന്നു. പഠനവും ഗവേഷണവും അദ്ദേഹത്തിനു് ഒരു നിരന്തര തപസ്യയായിരുന്നു. അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണ് വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി, ജാതി വ്യവസ്ഥയിൽ ചവുട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്കു വ്യക്തമാക്കി അവർക്കു് സ്വാഭിമാനമുണ്ടാക്കി മറ്റുള്ളവരോടൊപ്പം നിൽക്കാനുള്ള കരുത്തു് നൽകുന്നു സ്വാമിയുടെ കൃതികൾ.


മതത്തെയും ദർശനങ്ങളെയും കുറിച്ചു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽ, ലളിതമായി വ്യക്തമായി അവ വിശദീകരിച്ചു കൊടുക്കുന്നു. ഇങ്ങനെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു സാധാരണക്കാർക്കു് വേണ്ട വിജ്ഞാനം പകർന്ന് നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തി. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലരാണ് ബോധേശ്വരൻ, പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വേലുതെരി കേശവൻ വൈദ്യൻ, കുമ്പളത്തു ശങ്കുപിള്ള, നീലകണ്ഠ തീർത്ഥപാദർ എന്നിവർ.

1924 മേയ് 5-നു അദ്ദേഹം സമാധി ആയി. പന്മന ആശ്രമം ആണ് സമാധി സ്ഥലം.

പന്മന ആശ്രമത്തിന്റെ വികസനത്തിന്റെ ഭാഗമായി ശ്രീ ചക്ര പോലെ ഒരു മഹാ ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് . സമാധി ക്ഷേത്രവും ദേവി ദേവാലയവും സ്വാമിയുടെ പ്രതിമയും വസ്തുക്കളും കൂടിയുള്ള പന്മനയുടെ പ്രകൃതി ഭംഗിക്കുതകുന്ന മഹാ സമുച്ചയമായിരിക്കുമിത്.





നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !