പ്രശസ്ത ഭാഷാ പണ്ഡിതനും  സാഹിത്യ ചരിത്രകാരനുമായിരുന്ന  കരുനാഗപ്പള്ളി  പന്മന രാമചന്ദ്രൻനായർ….

കരുനാഗപ്പള്ളി :  പ്രശസ്ത ഭാഷാ പണ്ഡിതനും  സാഹിത്യ ചരിത്രകാരനുമായിരുന്നു കരുനാഗപ്പള്ളി  പന്മന രാമചന്ദ്രൻനായർ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങീ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ഭാഷാ പണ്ഡിതൻ.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.236.142.143, Browser - #Unknown, Content accessed - #20/06/2024 03:51:55 AM (UTC), Tracking code - #4317698381718855515]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.


രാമചന്ദ്രന്‍നായര്‍ 13 ആഗസ്ത് 1931 ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിൽ കണ്ണകത്ത് കുഞ്ചു നായരുടെയും കളീലിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും ഏക സന്തതിയായി ജനിച്ചു. പിതാവായ കുഞ്ചു നായരെ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ സ്നേഹവാത്സല്യത്തോടെ ‘ഭാഗവതർ’ എന്ന് വിളിച്ചിരുന്നു.


ചട്ടമ്പിസ്വാമികളുടെ സന്തതസഹചാരിയായിരുന്ന തന്റെ അച്ഛന്‍ കുഞ്ചുനായര്‍.

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിന് സമീപമുള്ള സംസ്കൃത വിദ്യാലയത്തിൽ പഠിച്ച് രാമചന്ദ്രൻനായർ ശാസ്ത്രിപ്പരീക്ഷ ജയിച്ചു.

കരുനാഗപ്പള്ളി ഹൈസ്കൂളിൽ പഠിച്ച് എസ്.എസ്.എല്‍.സി. പാസ്സായി.

ഇന്റർമീഡിയറ്റ് കോളേജിലെ പഠനത്തെ തുടർന്ന് കൊല്ലം എസ്. എൻ. കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1957 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം. എ. മലയാളം ഒന്നാം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായി ഡോ. ഗോദവർമ്മ പുരസ്കാരം നേടി.


വിദ്യാർത്ഥി കാലത്തുതന്നെ പന്മന മലയാളത്തിലും സംസ്കൃതത്തിലും കവിതാരചന നടത്തുകയും മാസികകൾ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ശൂരനാട്ട് കുഞ്ഞൻ പിള്ള എഡിറ്റർ ആയിരുന്ന കേരളസർവകലാശാലാ ലെക്സിക്കനിൽ രണ്ട് വർഷം ജോലി നോക്കി. 1960ൽ വകുപ്പധ്യക്ഷൻ പ്രൊഫ. എസ്. ഗുപ്തൻ നായരുടെ കീഴിൽ പാലക്കാട് വിക്ടോറിയ കോളേജിൽ മലയാള അധ്യാപകനായി. 1958ൽ ഗ്രന്ഥശാലാസംഘത്തിൽ അംഗമാകുകയും രണ്ടാംവർഷത്തിൽ ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപർ ആകുകയും ചെയ്തു.

28 വർഷം നീണ്ട അധ്യാപന സപര്യയിൽ കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പന്മന പഠിപ്പിച്ചു. 1987ൽ യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു.


കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരിക്കെ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാൻ അഞ്ചു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. 1987ൽ സർവകലാശാലയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സമതിയംഗം എന്ന നിലക്ക് വിഖ്യാത ചരിത്രകാരൻ എ. ശ്രീധര മേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി.

സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ സമിതിയംഗവും 1991ൽ സ്ഥാപിച്ച പി. കെ. പരമേശ്വരൻ നായർ ട്രസ്റ്റിന്റെ സ്ഥാപക അംഗവുമാണ് പന്മന. അദ്ദേഹം എഡിറ്ററും മാർഗ്ഗദർശിയുമായുള്ള ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടിൽ 29 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും മികച്ച ജീവചരിത്ര രചയിതാക്കള്‍ക്ക്‌ പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. ക്ലാസിക്കൽ കലകളെ, പ്രത്യേകിച്ച് കഥകളിയെ, പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി 1972ൽ തുടങ്ങിയ ദൃശ്യവേദിയിൽ അദ്ദേഹം സജീവ പ്രവർത്തകനായിരുന്നു.

പന്മന 20 പുസ്തകങ്ങൾ രചിച്ചു. ഇവയിൽ ഭാഷാസംബന്ധിയായ അഞ്ചെണ്ണവും അഞ്ച് ബാലസാഹിത്യ കൃതികളും ഉൾപ്പെടും. ഭാഷാപുസ്തകങ്ങൾ ഉടലെടുത്തത് ക്ലാസ്മുറികളിലെ വിദ്യാർത്ഥിവൃന്ദത്തോടുള്ള ഇടപഴകലുകളിൽ നിന്നും ചുറ്റുപാടുകളുടെ നിരന്തര നിരീക്ഷണത്തിൽ നിന്നുമാണ്. ഇവയെ സമാഹരിച്ച് നല്ല ഭാഷ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്.

1986-96 കാലത്ത് കരിയർ മാസികയിൽ പന്മന കൈകാര്യം ചെയ്ത ഭാഷാചോദ്യോത്തര പംക്തിയിലെ മൂവായിരത്തോളം ചോദ്യങ്ങളാണ് മലയാളവും മലയാളികളും എന്ന പുസ്തകത്തിനാസ്പദം. കേരള പാണിനി എ. ആർ. രാജരാജവർമ്മയെക്കുറിച്ചുള്ള പഠനം, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം, നാരായണീയത്തിന്റെയും ആശ്ചര്യചൂഡാമണിയുടെയും സ്വപ്നവാസവദത്തത്തിന്റെയും പരിഭാഷ, പരിചയം എന്ന ലേഖനസമാഹാരം ഇവയ്ക്കൊക്കെ നല്ല വരവേൽപ്പ് ലഭിച്ച പന്മന കൃതികളത്രേ. നിയോക്ലാസിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചന അത്തരത്തിലുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ്.


നിരവധി പത്ര-റേഡിയോ-ടീവി മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും വന്നിട്ടുണ്ട്. മലയാളം സർവകലാശാലയ്ക്കു വേണ്ടിയുള്ള രൂപരേഖ സമർപ്പിക്കുന്നതിലും തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുൻകൈയെടുത്തു.

2010ൽ പുറത്തു വന്ന സ്മൃതിരേഖകൾ എന്ന ആത്മകഥ തന്റെ അമ്മ ലക്ഷ്മികുട്ടി അമ്മയ്ക്കും അമ്മൂമ്മ നാരായണിയമ്മയ്ക്കുമാണ് പന്മന സമർപ്പിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുമാണ് കുട്ടിക്കാലത്ത് പന്മനയ്ക്ക് ഐതിഹിത്യങ്ങളുടെ കലവറ തുറന്നു കൊടുത്തത്. വന്ദ്യഗുരുക്കന്മാരായ പ്രൊഫ. എസ്. ഗുപ്തൻ നായർ, പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ, ഇളംകുളം കുഞ്ഞൻ പിള്ള എന്നിവരുമായുള്ള ദീർഘ സമ്പർക്കം തനിക്ക് ലഭിച്ച പുണ്യമായി അദ്ദേഹം കരുതുന്നു.


കേരളത്തിലെ അറിയപ്പെടുന്ന ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രൻനായർ. ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും വ്യാകരണപ്പിശകുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.

കവിത, സാഹിത്യ നിരൂപണം, ഉപന്യാസം, വ്യാകരണം, വ്യാഖ്യാനം, പരിഭാഷ, ജീവചരിത്രം, ബാലസാഹിത്യം, ആത്മകഥ എന്നീ മണ്ഡലങ്ങളില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്‌.


സുപ്രസിദ്ധ സംസ്കൃത ഭക്തികാവ്യമായ നാരായണീയത്തിന്റെ ലളിതസുഭഗമായ ഗദ്യപരിഭാഷ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിക്കൊടുത്തു.

 • മികച്ച എം എ മലയാളം വിദ്യാർത്ഥിക്കുള്ള ഡോ. ഗോദവർമ്മ പുരസ്കാരം
 • നാരായണീയത്തിനു മികച്ച മലയാളം വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
 • സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
 • പ്രൊഫ. കോന്നിയൂർ മീനാക്ഷി അമ്മ സ്മാരക സാഹിത്യ പുരസ്കാരം
 • പ്രൊഫ. എസ്. ഗുപ്തൻ നായർ സ്മാരക ഫൌണ്ടേഷൻ സാഹിത്യ പുരസ്കാരം
 • വിദ്വാൻ ടി. പി. രാമകൃഷ്ണ പിള്ള സ്മാരക പുരസ്കാരം
 • തുഞ്ചത്തെഴുത്തച്ചന്‍ സമാധി സ്മാരക സമ്മാനം (തുഞ്ചന്‍ സ്മൃതി മുദ്ര)
 • ദക്ഷിണ സാഹിത്യ പുരസ്കാരം (ചെന്നൈ)
 • പ്രൊഫ. രഘുരാമന്‍ നായര്‍ സാഹിത്യ പുരസ്കാരം
 • ഡോ. സി. പി. മേനോന്‍ സാഹിത്യ പുരസ്കാരം
 • മലയാളം ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരം
 • ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പുരസ്കാരം
 • കേരള സര്‍ക്കാരിന്റെ ബാലസാഹിത്യ പുരസ്കാരം
 • ശ്രീ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക പുരസ്‌കാരം


വാർധക്യസഹജമായ അസുഖത്തെതുടർന്ന് തിരുവനന്തപുരം വഴുതക്കാട് ഗാന്ധിനഗറിലെ (116) സ്വവസതിയായ കൈരളിയിൽ 2018 ജൂൺ 04 ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെയ് അന്ത്യം.

ഭാര്യ കെ.എൻ. ഗോമതിയമ്മ, മക്കൾ: കെ.ആർ.ഹരീന്ദ്രകുമാർ ( റിട്ട. എൻജിനിയർ കെ.എച്ച്.ആർ. ഡബ്ളിയു.എസ് ), ഡോ. കെ. ആർ. ഉഷാകുമാരി (ചരിത്രവിഭാഗം മുൻ മേധാവി, ധനുവച്ചപുരം എൻ. എസ്. എസ്. കോളേജ് ), കെ. ആർ. മഹീന്ദ്രകുമാർ (എൻജിനിയർ, അമേരിക്ക). മരുമക്കൾ: ശ്രീലേഖ ( സൂപ്രണ്ടിംഗ് എൻജിനിയർ ഇറിഗേഷൻ), എം. രാജ്കുമാർ ( കെ.എസ്.എഫ്. ഡി. സി ).
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !