നമ്മുടെ കരുനാഗപ്പള്ളി ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് നമുക്കറിയാം….

കരുനാഗപ്പള്ളി : നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി സാധനങ്ങൾ കെ.എം.എം.എൽ. മായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാമോ എന്നതാണ് സംശയം,

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.97.9.170, Browser - #Unknown, Content accessed - #06/12/2024 04:47:36 PM (UTC), Tracking code - #5246018091733503656]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ, നമ്മൾ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ, നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ, നമ്മുടെ വീട് അലങ്കരിക്കാനുള്ള പെയിന്റ്, അല്ലെങ്കിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയിൽ എല്ലാം കെ.എം.എം.എൽ. ന്റെ സാന്നിധ്യമുണ്ട്.

കരിമണൽ സമ്പത്തിന് പേരു കേട്ട നാടായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ചവറയുടെ ഹൃദയ ഭാഗത്തു തന്നെയാണ് ടൈറ്റാനിയം എന്ന പേരിൽ അറിയപ്പെടുന്ന കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്. (കെ.എം.എം.എൽ.) സ്ഥിതി ചെയ്യുന്നത്.


യുദ്ധവിമാനങ്ങൾ ഉൾപ്പടെ വിമാന നിർമ്മാണത്തിലും ബഹിരാകാശ ഗവേഷണരംഗത്തും ആവശ്യമായ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന വളരെ തന്ത്രപ്രധാനമായ വ്യവസായ സ്ഥാപനമാണിത്. നേരത്തെ ഇത് അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പാണ് ഡി.ആര്‍.ഡി.ഒ. യുടെ സഹകരണത്തോടെ കെ.എം.എം.എല്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയത്. ഇതോടെ ലോകത്ത് ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന ഏഴാമത്തെ രാജ്യമായി മാറി ഇന്ത്യ.

ന്യൂക്ലിയർ പ്ലാന്റുകൾക്ക് , എൻജിൻ ഭാഗങ്ങൾക്ക്, ഓഷ്യൻ പ്ലാറ്റ്ഫോമുകൾക്ക്, റിയാക്ടറുകൾക്ക്, ഹീറ്റ് എക്സ്ചേഞ്ചുകൾക്ക്, ഡെന്റൽ ഇൻപ്ലാൻറുകൾക്ക് , കൃത്രിമ അസ്ഥികളുടെ നിർമാണത്തിന് അങ്ങനെ ഒരു പാടു അവശ്യങ്ങൾക്ക് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിക്കുന്നു. കെ.എം.എം.എൽ. ന്റെ ടൈറ്റാനിയം സ്പോഞ്ച് ലോക നിലവാരത്തിലുള്ളതാണെന്ന് ഡി.ആര്‍.ഡി.ഒ സ്ഥിരീകരിച്ചിട്ടുണ്ട്.


പ്രധാനമായും ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കെ.എം.എം.എൽ. ന്റെ പ്രവർത്തനത്തിൽ ഘനനം, വേർതിരിക്കൽ, റൂട്ടീൽ വൃത്തിയാക്കൽ (ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഒരു ധാതു) എന്നിവ വരും. ഇൽമെനൈറ്റ്, സിർക്കോൺ, സില്ലമനൈറ്റ് എന്നിവയും ഇവിടെ നിർമ്മിക്കുന്നുണ്ട്. അതുപോലെ ട്രാവൻകൂർ-ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അനട്ടേസ് TiO2 വർണ്ണകവും ഉത്പാദിപ്പിക്കപ്പെടുന്നു.

1932 ൽ സ്വകാര്യ സ്ഥാപനമായി നിർമ്മിക്കപ്പെട്ട ഇതു 1956 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും, 1972 ൽ ഒരു ലിമിറ്റഡ് പൊതുമേഖലാ സ്ഥാപനമായി മാറ്റുകയുമായിരുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരമേഖലയിൽ കാണപ്പെടുന്ന കരിമണലിന്റെ ക്രിയാത്മകമായ ഉപയോഗമാണു സ്ഥാപനം ലക്ഷ്യമിടുന്നത്. ഒരു പൊതുമേഖലാ സ്ഥാപനമായാണ് കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്.


ഒരു വർണകമെന്ന നിലയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് ‘ടൈറ്റാനിയ’ എന്ന പേരിലും അറിയപ്പെടുന്നു. ചായങ്ങൾ, നിറക്കൂട്ടുകൾ, പേപ്പർ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന സിങ്ക് ഓക്സൈഡ്, ലെഡ് ഓക്സൈഡ് തുടങ്ങിയവയ്ക്ക് പകരമായിട്ടാണ് ടൈറ്റാനിയം ഉപയോഗിച്ചു തുടങ്ങിയത്. ഇത് പ്രതലത്തെ മറയ്ക്കുവാൻ കഴിവുള്ള പദാർഥമാണ്. പ്രകൃതിയിൽ കാണപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് ഇരുമ്പ്, ക്രോമിയം, വനേഡിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യത്തിൽ നിറമുള്ളതായി കാണപ്പെടുന്നെങ്കിലും കൃത്രിമമായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഇതു വെളുത്ത നിറത്തിൽ രൂപംകൊള്ളുന്നു.


രാസശുദ്ധിയെക്കാളേറെ സവിശേഷ ഭൗതിക സ്വഭാവങ്ങൾ ലഭ്യമാക്കുവാനാണ് ടൈറ്റാനിയം ഡൈഓക്സൈഡിന്റെ നിലവിലുള്ള ഉത്പാദന പ്രക്രിയകൾ എല്ലാംതന്നെ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ഇതിലെ തരികളുടെ വലിപ്പം നിയന്ത്രിക്കുകവഴി പെയിന്റ്, മഷി, തുടങ്ങിയവയുടെ നിർമ്മാണത്തിനാവശ്യമായ ഒരു ഘടകമായി ടൈറ്റാനിയം ഡൈഓക്സൈഡിനെ രൂപപ്പെടുത്താനാവുന്നു.


ടൈറ്റാനിയം ഡൈഓക്സൈഡിന്റെ ഉത്പാദനത്തിനു വേണ്ട ധാതു വിഭവങ്ങൾ പ്രധാനമായും ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവയാണ്. ആവശ്യത്തിനനുസരിച്ച് ധാതു വിഭവങ്ങളിൽ മാറ്റങ്ങൾ വരുത്തി, മെച്ചപ്പെട്ട ഉപയോഗം സാധ്യമാക്കിയതോടെ ഈ മേഖലയിൽ സാങ്കേതികമായി മികവ് കൈവന്നു.

ക്ലോറൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ടൈറ്റാനിയം ഡൈഓക്സൈഡ് പിഗ്മെന്റ് നിർമ്മാണം 1979 ൽ ആരംഭിച്ച ഈ സ്ഥാപനം 1984 ൽ ലോകത്തിലെ ആദ്യത്തെ ഏകീകൃത ടൈറ്റാനിയം ഡൈഓക്സൈഡ് പ്ലാന്റായി മാറി.

ഖനനം മുതൽ ധാതുക്കൾ വേർതിരിക്കൽ, സിന്തറ്റിക് റ്യൂട്ടൈൽ, പിഗ്മെന്റ്-ഉൽപ്പാദന പ്ലാൻറുകൾ എന്നിങ്ങനെ എല്ലാ പ്രോസസ്സിലിങ്ങിലൂടെയും ടൈറ്റാനിയം ഡൈഓക്സൈഡ് ഫിൽറ്ററിംഗ്‌ ഇവിടെ മാത്രമാണുള്ളത്.


2003 ൽ U.K. നിന്നുള്ള ക്വാളിറ്റി ആന്റ് എഫിഷ്യൻസിക്കുള്ള ഇന്റർനാഷണൽ ഗോൾഡ് മെഡൽ അവാർഡ്, 2003 ൽ മികച്ച അന്താരാഷ്ട്ര മാർക്കറ്റിംഗ് കമ്പനിക്കുള്ള ഏഷ്യ പസഫിക് കോട്ടിംഗ് ഫോറത്തിൽ നിന്നുള്ള എ.പി.സി.ജെ അവാർഡ് .
കെമിക്കൽസ് ആൻഡ് അലൈഡ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ കയറ്റുമതിക്കുള്ള പ്രത്യേക അവാർഡുകൾ അങ്ങനെ തുടങ്ങീ നിരവധി അവാർഡുകൾ കെ.എം.എം.എൽ. ന് ലഭിച്ചിട്ടുണ്ട്.

പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള വളർച്ച കൊണ്ട് കെ.എം.എം.എല്ലിന്റെ ഉത്പന്നങ്ങൾ അതിശക്തമായ മാർക്കറ്റ് തന്നെ ഇപ്പോൾ നേടിയെടുത്തു . ഇന്ന് 2000 ലേറെ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !