നമ്മുടെ കരുനാഗപ്പള്ളിയിലുള്ള കേരഫെഡ് എന്നത് നമുക്കറിയാം….

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുള്ള കേരഫെഡ് എന്നത് വെളിച്ചെണ്ണ ഉല്പാദനത്തിൽ പ്രതിദിനം 250 ടൺ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ യൂണിറ്റുകളിലൊന്നാണ്.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.97.9.168, Browser - #Unknown, Content accessed - #05/12/2024 04:59:39 PM (UTC), Tracking code - #14354251001733417979]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് കാട്ടിൽകടവ് പോകുന്ന റോഡിൽ ഇടതുവശത്താണ് കേരഫെഡ് ഫാക്ടറി. ഇവിടെ നിന്നാണ് മലയാളികൾക്ക് ഏറെ സുപരിചിതമായ കേര വെളിച്ചെണ്ണ നമ്മുടെ കൈകളിലെത്തുന്നത്.


കേരളത്തിൽ ഏറ്റവും കൂടുതൽ വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന തെങ്ങ് കർഷക തൊഴിലാളികളുടെ അപ്പെക്സ് സഹകരണ ഫെഡറേഷനാണ് കേരഫെഡ്.

കരുനാഗപ്പള്ളിയിലെ കൂടാതെ കോഴിക്കോട് നെടുവന്നൂറിലും എസ്‌പെല്ലർ ഓയിൽ എക്സ്ട്രാക്ഷൻ ഫാക്ടറി കേരഫെഡിനുണ്ട്.

കേരളത്തിൽ കൂടുതൽ ലഭ്യമാകുന്ന തേങ്ങകൾ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ചു ഏറ്റവും മികച്ച ഗുണനിലവാരമുള്ള കൊപ്രയിൽ നിന്ന് കേരഫെഡ് നിർമ്മിക്കുന്ന വെളിച്ചെണ്ണയാണ് കേര വെളിച്ചെണ്ണ.

കർഷകർ സംഭരിക്കുന്ന കൊപ്ര വളരെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കേരഫെഡിൽ പ്രോസസ് ചെയ്യപ്പെടുന്നത്. കൊപ്രയുടെ തെരഞ്ഞെടുപ്പിലും സംസ്കരണത്തിലും കൂടാതെ ഉൽപ്പന്നത്തിന്റെ മേന്മയും വിശുദ്ധിയും ഉറപ്പുവരുത്തുന്നതിന് കർശനമായ ഗുണമേൻമ നിയന്ത്രണ നടപടികൾ കേരഫെഡ് പാലിക്കുന്നു.

വെളിച്ചെണ്ണയുടെ പരിശുദ്ധതയും സുഗന്ധവും നിലനിർത്താൻ കേരഫെഡ് രണ്ടുഘട്ട ഫിൽട്ടറിംഗ് പ്രക്രിയയ്ക്കു ശേഷമാണ് വെളിച്ചെണ്ണ തയ്യാറാക്കുന്നത്.


ന്യായവിലയിൽ ലഭിക്കുന്ന കേരവെളിച്ചെണ്ണയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് IS:542-1968 സർട്ടിഫിക്കേഷനും AGMARK അംഗീകാരവും ലഭിച്ചിട്ടുണ്ട്.

100 ,200, 500 മില്ലി ലിറ്ററിന്റെ HDPE ബോട്ടിലിലും 1000 മില്ലി ലിറ്ററിന്റെ PET ബോട്ടിലിലും 500,1000 മില്ലി ലിറ്ററിന്റെ പോളിത്തീൻ കവറുകളിലും കേര വെളിച്ചെണ്ണ ലഭ്യമാണ്. CFTRI, മൈസൂർ / മറ്റ് സർക്കാർ അംഗീകൃത ഏജൻസികൾ അംഗീകരിച്ച ഗ്രേഡിലുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പാക്കിങ്.


കേരളത്തിലെ 27 ലക്ഷത്തിലധികം വരുന്ന നാളികേര കർഷകർക്ക്, ആകർഷണീയമായ വിലകൾ കേരഫെഡ് നൽകുന്നതിനായി NAFED, ഭാരത സർക്കാർ വിലനിയന്ത്രണ പദ്ധതിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മെച്ചപ്പെട്ട ഉല്പാദനത്തിലൂടെ അവരുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കാൻ കാലാകാലങ്ങളിൽ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം ക്യാമ്പുകൾ, പ്രദർശനങ്ങൾ, സെമിനാറുകൾ എന്നിവയും ഇടയ്ക്കിടയ്ക്ക് സംഘടിപ്പിക്കാറുണ്ട്.

കേര വെളിച്ചെണ്ണ കൂടാതെ കേരജം കേശാമൃത് എന്ന ഹെയർ ഓയിലും കൊക്കനട്ട് മിൽക്ക് പൗഡറും കേരഫെഡിന്റെ ഉല്‍പന്നങ്ങളാണ്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !