കരുനാഗപ്പള്ളി ഹൈടെക് കാലിത്തീറ്റ ഫാക്ടറി…. നമുക്കറിയാം….

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ 2011 ൽ ആരംഭിച്ച ഫാക്ടറിയാണ് കേരള ഫീഡ്സ് ഹൈടെക് കാലിത്തീറ്റ ഫാക്ടറി.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #44.221.70.232, Browser - #Unknown, Content accessed - #24/05/2024 11:11:00 PM (UTC), Tracking code - #9786480131716592260]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനു കിഴക്കോട്ടു പോകുന്ന റോഡിൽ കല്ലേലിഭാഗത്താണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

2010 ജനുവരി 17 ന് ശിലാസ്ഥാപനം നടന്ന ഈ സ്ഥാപനം 2011 ഫെബ്രുവരി 15 ന് ഉദ്ഘാടനത്തോടെ പ്രവർത്തനവും ആരംഭിച്ചു. 52.04 കോടി രൂപ ചെലവഴിച്ചാണ് ഈ ഹൈടെക് കാലിത്തീറ്റ ഫാക്ടറി കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്.


പ്രതിദിനം 300 മെട്രിക് ടെൺ ഉത്പാദന ശേഷിയുള്ള ഒരു ഫാക്ടറിയാണിത്.

ലോകോത്തര നിലവാരമുള്ള യന്ത്രസാമഗ്രികൾ, ഉന്നത സാങ്കേതിക വിദ്യ, പൂർണമായി കമ്പ്യൂട്ടർവത്‌കരിച്ച ഉദ്‌പാദന പ്രക്രീയ എന്നിവയാണ് ഇവിടുത്തെ പ്രത്യേകതകൾ.

നല്ല ക്വാളിറ്റിലിയുള്ള കാലിത്തീറ്റ ലഭ്യമാക്കുവാനായി ഹോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്‌ത യന്ത്രസാമഗ്രികളാണിവിടെ ഉപയോഗിക്കുന്നത്. 2012 ൽ കമ്മീഷൻ ചെയ്‌ത ഈ സ്ഥാപനം, ഇത്തരത്തിലുള്ള ദക്ഷിണേന്ത്യയിലേതന്നേ ആദ്യത്തെ സ്ഥാപനമാകാൻ കഴിഞ്ഞു.


കാലിത്തീറ്റ ഉത്പാദനം ലക്ഷ്യമാക്കി കമ്പനീസ് ആക്റ്റ് പ്രകാരം കേരളസര്‍ക്കാര്‍ 1995-ല്‍ സ്ഥാപിച്ച സ്ഥാപനമാണ് കേരള ഫീഡ്സ് ലിമിറ്റഡ്. കേരളത്തിലെ കന്നുകാലികള്‍ക്ക് ആവശ്യമായ വൈക്കോലിന്റെയും പുല്ലിന്റെയും അറുപതുശതമാനം മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. വിള വിന്യാസത്തിലുണ്ടായ വ്യതിയാനം കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ അമ്പതുശതമാനത്തിലേറെ കുറവുണ്ടാക്കിയതായിരുന്നു വൈക്കോലുത്പാദനം ഗണ്യമായി കുറച്ചത്. ഇത്തരത്തില്‍ സംസ്ഥാനം നേരിടുന്ന കാലിത്തീറ്റ ദൗര്‍ലഭ്യതയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കല്ലേറ്റുകരയില്‍ 500 മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള ഫാക്ടറി 1998-ല്‍ കമ്മിഷന്‍ ചെയ്തത്. 1999 ജനുവരിയില്‍ ഇവിടെ ഉത്പാദനം ആരംഭിച്ചു. പിന്നീട് മലപ്പുറം ജില്ലയിലെ ആതവനാടുള്ള ധാതുമിശ്രണ ഫാക്ടറി, പാലക്കാട് മുതലമടയിലെ സാന്ദ്രീകൃത കാലിത്തീറ്റ ഫാക്ടറി, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ കാലിത്തീറ്റ ഫാക്ടറി എന്നിവ ആരംഭിച്ചു.

കേരള സര്‍ക്കാരിന്റെ കന്നുകാലി-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയാണ് കേരള ഫീഡ്സിന്റെ ചെയര്‍മാന്‍. ഗുണമേന്മയുള്ള കാലിത്തീറ്റയുടെ ഉത്പാദനത്തിലെന്നവണ്ണം വിപണിയിലെ വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്നതും കേരള ഫീഡ്സിന്റെ ലക്ഷ്യമാണ്. കാലിത്തീറ്റയ്ക്കു പുറമേ മുയല്‍ത്തീറ്റ, കാഫ് സ്റ്റാര്‍ട്ടര്‍ മുതലായ മൃഗങ്ങളുടെ തീറ്റകളും ഇവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്താകെ നിരവധി വ്യാപാരികളും സഹകരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന വലിയൊരു വിപണന ശൃംഖലതന്നെ കമ്പനിക്കുണ്ട്.

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !