ഓണം ബക്രീദ്‌ കയർഫെഡ് വിപണന മേള നമ്മുടെ കരുനാഗപ്പള്ളിയിൽ ആരംഭിച്ചു

കരുനാഗപ്പള്ളി : ഓണം ബക്രീദ്‌ കയർഫെഡ് വിപണന മേള കരുനാഗപ്പള്ളിയിൽ ആരംഭിച്ചു.

നഗരസഭാ ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.എം.അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹൗസ്‌ഫെഡ് ചെയർമാൻ ഇബ്രാഹിംകുട്ടി ആദ്യവിൽപ്പന നടത്തി.

മേളയിൽ 10 മുതൽ 35 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് കയർഫെഡ് ഡയറക്ടർ അറിയിച്ചു.


കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് മുൻവശത്താണ് മേള നടക്കുന്നത്.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !