കരുനാഗപ്പള്ളി : ഓണം കൈത്തറി വസ്‌ത്ര പ്രദർശന വിപണന മേള കരുനാഗപ്പള്ളിയിൽ ആരംഭിച്ചു. കേരള സർക്കാരിന്റെ തിരുവനന്തപുരം കൈത്തറി വസ്‌ത്ര ഡയറക്ടറേറ്റും കൊല്ലം ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നാണ് കരുനാഗപ്പള്ളിയിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളി മരുതൂർകുളങ്ങര കൈത്തറിയിൽ നിർമിച്ച വസ്‌ത്രങ്ങൾക്കായി ഒരു പ്രത്യേക സെക്ഷൻ തന്നെ ഇവിടെയുണ്ട്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് മുൻവശത്താണ് മേള നടക്കുന്നത്