കരുനാഗപ്പള്ളി : 2009 ഡിസംബർ 31ാം തീയതി നാടിനെ നടുക്കിയ പുത്തൻ തെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന്റെ പന്ത്രണ്ടാം വാർഷിക അനുസ്മരണം കെ.എസ്. പുരം പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തി. ദുരന്തത്തിൽ രക്ഷാ പ്രവർത്തനത്തിനിടയിൽ മരണപ്പെട്ട പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും, മത്സ്യത്തൊഴിലാളികളും, ആസാം തൊഴിലാളികളും ഉൾപ്പെടെയുള്ള 12 പേരോടുള്ള ആദരസൂചകമായി ഗ്യാസ് ടാങ്കർ ലോറിയിൽ മെഴുകുതിരി പ്രകാശിപ്പിച്ചു അനുസ്മരിച്ചു.
ദേശീയപാതയ്ക്ക് തടസ്സമായി ദേശീയ പാതയോരത്ത് ഇപ്പോഴും കിടക്കുന്ന ദുരന്തത്തിനിരയായ ഗ്യാസ് ടാങ്കർ ലോറി എടുത്തു മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ് അഭിപ്രായപ്പെട്ടു. പൗരസമിതി പ്രസിഡന്റ് കെ എസ് പുരം സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ കാട്ടുംപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ വാഹിദ് , ഹുസൈബ റഷീദ്, ദീപക്ക്. വൈ ബഷീർ, എച്ച് റഹാസ് തുടങ്ങിയവർ സംസാരിച്ചു.

 
	
	
	 
 1,84,78,409 User hits/visits
1,84,78,409 User hits/visits 