പുതു വർഷദിനത്തിൽ ഡയാലിസ് രോഗികൾക്കായി ഭക്ഷണവിതണം…..

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് കാരുണ്യശ്രീ നൽകിവരുന്ന ലഘു ഭക്ഷണവിതരണത്തിന്റെ രണ്ടാം വാർഷികാചരവും പുതു വർഷദിനത്തിൽ ഡയാലിസ് രോഗികൾക്കായി പോഷകാഹാരകറ്റിന്റെ വിതരണവും നടന്നു. സി.ആർ . മഹേഷ് .എം. എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു.

കാരുണ്യ ശ്രീ ചെയർമാൻ മുമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കോവിഡ് കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസിന് കാരുണ്യശ്രീയുടെ ആദരവ് എം.എൽ.എ. നൽകി. പുതുവൽസര ദി ത്തിന്റെ ഭാഗമായി എം.എൽ.എ.യെ കാരുണ്യ ശ്രീ ചെയർമാൻ ആദരിച്ചു. കാരുണ്യ ശ്രീ ജന. സെക്രട്ടറി ഷാജഹാൻ രാജധാനി, വൈസ് ചെയർമാൻ നാസർ പോച്ചയിൽ. കോ-ഓഡിനേറ്റർ ജോൺസൺ കുരുപ്പിളയിൽ, നാ സർ മറ വനാൽ,, നഴ്സിംഗ് സൂപ്രണ്ട് ചിത്ര, അജയൻ എന്നിവർ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !