കരുനാഗപ്പള്ളിയിൽ നടക്കുന്ന സമരം 23 ദിവസം പിന്നിട്ടു….

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി. യിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. കെ.എസ്.ആർ.ടി.സി. പെൻഷനേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന സമരം സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ, ചന്ദ്രൻ നായർ പി.എസ്. രവീന്ദ്രൻ, സുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. ജീവനക്കാരുടെ ശമ്പള വർദ്ധനക്കൊപ്പം പെൻഷൻ വർദ്ധിപ്പിക്കുക, പെൻഷൻ സർക്കാർ വിതരണം ചെയ്യുക , LIC പാക്കെജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പെൻഷൻകാരുടെ നേതൃത്വത്തിൽ സമരപരിപാടി നടന്നുവരികയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !