കരുനാഗപ്പള്ളി : എസ്.എസ്.എൽ. സി.പ്ലസ് – ടു വിദ്യാർത്ഥികളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി സി.ആർ. മഹേഷ് എം.എൽ.എ. ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് കരുനാഗപ്പള്ളി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
നഗരസഭ കൗൺസിലർ രമ്യ സുനിൽ ആദ്യക്ഷത വഹിച്ചു. അവാർഡുകൾ സി ആർ മഹേഷ് എം.എൽ.എ. വിതരണം ചെയ്തു. പ്രിൻസിപ്പാൾ മാരായസി. എസ് . ശോഭ, ബിജിപയസ്, ഡെപ്യൂട്ടി എച്ച് .എം . ബിന്ദു, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ, രക്ഷകർത്ത പ്രതിനിധികളായ രഞ്ജിത്ത്, ഷാനി ചൂളൂർ, സുമമേഴ്സി, സോമ അജി എന്നിവർ സംസാരിച്ചു