വട്ടക്കായലിൽ വിത്തുവിതയ്ക്കൽ…. കരുനാഗപ്പള്ളി….

കരുനാഗപ്പള്ളി : തഴവാ തൊടിയൂർ വട്ടക്കായലിൽ നടന്ന വിത്തുവിതയ്ക്കൽ സോമ പ്രസാദ് എം.പി. ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ., തഴവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. ബിജു, ആർ. അമ്പിളിക്കുട്ടൻ, മിനി മണികണ്ഠൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധു മാവോലിൽ, എസ്. ശ്രീലത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വത്സല വിജയൻ, സൈനുദ്ദീൻ, മായാസുരേഷ്, മോഹനൻ പിളള, തുടങ്ങി മിക്ക ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പാടശേഖര കമ്മിറ്റി ഭാരവാഹികൾ, ഇതരരാഷ്ട്രീയ പ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ കൃഷി ഏറ്റെടുത്തിരിക്കുന്ന കുട്ടനാടൻ കർഷകൻ ശശി വിള്ള തുടങ്ങിയവരും വിത്തുവിതയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു. ഇതിനു മുന്നോടിയായി നാടൻ പാട്ടും അരങ്ങേറി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !