സര്‍ക്കാരിന്റെ പുതിയ പെന്‍ഷന്‍ പദ്ധതിയ്ക്കുള്ള അപേക്ഷകൾ നൽകാം…. ഡിജിറ്റൽ സേവ, കരുനാഗപ്പള്ളി

കരുനാഗപ്പള്ളി : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയ്ക്കായുള്ള അപേക്ഷകൾ കരുനാഗപ്പള്ളി KSEB ഓഫീസിന് പടിഞ്ഞാറു വശമുള്ള ഡിജിറ്റൽ സേവ  പൊതു സേവന കേന്ദ്രത്തിൽ നൽകാവുന്നതാണ്. 

സേവിംഗ്സ് ബാങ്ക് അക്കൗണ്ട്‌ (OR ജന്‍ധന്‍ അക്കൗണ്ട്‌), ആധാര്‍ കാര്‍ഡ്‌ എന്നിവ രജിസ്‌ട്രേഷന് ആവശ്യമാണ്‌.

18 വയസ്സുള്ള ഒരു വ്യക്തിക്ക് പദ്ധതിയില്‍ ചേരുവാന്‍ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടാതായി വരിക. സര്‍ക്കാര്‍ സമാനമായ തുക അതോടൊപ്പം നിക്ഷേപം നടത്തും.  പ്രായം വ്യത്യാസപ്പെടുന്നതിനുസരിച്ച്‌ അടക്കേണ്ട തുകയിലും വര്‍ദ്ധനവുണ്ടാകും. തൊഴിലാളികള്‍ക്ക് 60 വയസ്സാകുമ്പോൾ പെന്‍ഷന്‍ ലഭ്യമാകും . പ്രധാൻമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന(പിഎംഎസ് വൈഎം) എന്നാണ് പദ്ധതിയുടെ പേര്. 

പ്രതിമാസം 15,000 അല്ലെങ്കില്‍ അതിന് താഴെയുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതിയില്‍ ചേരുവാന്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. പദ്ധതിയില്‍ ചേരുന്നവർ എന്‍.പി.എസ് , ഇ.എസ്.ഐ , ഇ.പി.എഫ് എന്നിങ്ങനെയുള്ള പദ്ധതിയില്‍ അംഗമായവരോ ആദായനികുതി അടയ്ക്കുന്നവരോ ആയിരിക്കരുത് .

അപേക്ഷിക്കേണ്ടവർ,

  1. കൃഷിക്കാർ
  2. സ്വയംസഹായ സംഘങ്ങൾ
  3. കൂലി വേലകൾ ചെയ്യുന്നവർ
  4. വീട്ടു ജോലിക്കാർ, വീട്ടുസഹായി
  5. കമ്പ്യൂട്ടർ ഓപ്പറേറ്റർ
  6. ബ്യൂട്ടീഷൻ
  7. പാവ (കളിപ്പാട്ടങ്ങൾ )നിർമാണം
  8. ചന്ദന തിരി നിർമാണം
  9. ആശ & അംഗൻവാടി വർക്കർ
  10. സൈക്കൾ റിപ്പയറിങ്
  11. സ്ട്രീറ്റ് വെണ്ടര്മാര്,
  12. ഉച്ചഭക്ഷണ തൊഴിലാളികൾ,
  13. തല ലോഡറുകൾ,
  14. ഇഷ്ടിക ചൂല് തൊഴിലാളികൾ,
  15.  ചെരുപ്പുകുത്തി തൊഴിലാളികൾ,
  16. ചീപ്പ് പിക്കറുകൾ,
  17. ഗാർഹിക തൊഴിലാളികൾ,
  18. മേശിരിമാർ
  19. റിക്ഷക്കാർ
  20. ഭൂരഹിത കർഷകർ,
  21. കർഷകത്തൊഴിലാളികൾ,
  22. നിർമ്മാണ തൊഴിലാളികൾ,
  23. ബീഡിത്തൊഴിലാളികൾ,
  24. കൈത്തറി തൊഴിലാളികൾ,
  25. തുകൽ തൊഴിലാളികൾ,
  26. ഓഡിയോ വിഷ്വൽ തൊഴിലാളികൾ
  27. ബുക്ക്‌ ബൈന്റിംഗ്
  28. കേബിൾ ഓപ്പറേറ്റർ
  29. കാർപെന്റർ
  30. ക്യാഷ്യയൂ വർക്കേഴ്സ്
  31. കാറ്ററിങ്
  32. ക്ലോത്തു പ്രിന്റിംഗ്
  33. കാന്റീൻ & ജോലിക്കാർ
  34. കൊറിയർ സർവീസ്
  35. കോച്ചിങ് സർവീസ്
  36. കൺസ്ട്രഷൻ ജോലിക്കാർ
  37. ഡാറ്റ എൻട്രി ഓപ്പറേറ്റർ
  38. വെൽഡിങ്
  39. വർക്ഷോപ് ജോലിക്കാർ
  40. ഡ്രൈവർ, കണ്ടക്ടർ, ക്ളീനർ etc.
  41. റബ്ബർ വെട്ടു ജോലിക്കാർ
  42. ടെലഫോൺ ബൂത്ത്‌ ജീവനക്കാർ
  43. ചെറു കിട കച്ചവടക്കാർ എന്നിങ്ങനെ 110 ഓളം ചെറുകിട ജോലികൾ ചെയ്യുന്നവർക്ക് അപേക്ഷിക്കാം .

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും.  

ഡിജിറ്റൽ സേവാ
പൊതു സേവന കേന്ദ്രം
KSEB ഓഫീസിന് പടിഞ്ഞാറുവശം, കരുനാഗപ്പള്ളി
(ഒരു കേന്ദ്ര സർക്കാർ സംരംഭം)
Phone : 04762624210, 9447750519




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !