166 -മത് ശിവരാത്രി ആഘോഷ നിറവിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്രം….

കരുനാഗപ്പള്ളി : 166 -മത് ശിവരാത്രി ആഘോഷ നിറവിൽ കരുനാഗപ്പള്ളിയിലെ ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്രം.

പത്തു ദിവസമായി നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾക്ക്‌ പുറമെ ഇന്ന് രാവിലെ ആ യിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത കാവടി അഭിഷേകം ക്ഷേത്രത്തിൽ നടന്നു.ഇന്ന് വൈകിട്ട് 4 മണിമുതൽ ഗംഭീര പകൽകാഴ്ചയും, രാത്രി 7 മണിമുതൽ വയലിൻ ഫ്യൂഷനും, രാത്രി 11 മണി മുതൽ സംഗീത മഞ്ജരിയും ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചു അരങ്ങേറും….

ഇന്ന് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിനായി ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !