കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരു:ഉത്സവം 2019 മാർച്ച് 7 മുതൽ മാർച്ച് 16 വരെ….

കരുനാഗപ്പള്ളി : പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരു:ഉത്സവം 2019 മാർച്ച് 7 മുതൽ മാർച്ച് 16 വരെ.

ഒന്നാം ഉത്സവം : മാർച്ച് 7 വ്യാഴാഴ്ച

ശ്രീ അയ്യപ്പാ മെഡിക്കൽ സ്റ്റോഴ്‌സ് വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ,

 • രാവിലെ 8.15 ന് തൃക്കൊടിയേറ്റ്
 • രാവിലെ 8.45 ന് പഞ്ചരത്‌നകീർത്തനാലാപനം
 • രാവിലെ 9 മണിക്ക് കൊടിയേറ്റ് സദ്യ
 • വൈകിട്ട് : 6:30 ന് പുഷപാലങ്കാരം, ദീപക്കാഴ്ച വിശേഷാൽ ദീപാരാധന, വെടിക്കെട്ട്
 • രാത്രി 9 മണിക്ക്  കഥകളി


രണ്ടാം ഉത്സവം : മാർച്ച് 8 വെള്ളിയാഴ്ച 

വിജയാ ഹോട്ടൽ മാനേജ്‌മെന്റ് & സ്റ്റാഫ് വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ ഹരിനാമകീർത്തനം, ഭാഗവതപാരായണം, കലാശാഭിഷേകം, ഉത്സവബലിദർശനം, പുഷ്പാലങ്കാരം, ദീപകാഴ്ച, വെടിക്കെട്ട്, അത്താഴപൂജ, ശ്രീ ഭൂതബലി

 • ഉച്ചയ്ക്ക് 12 മണിമുതൽ സമൂഹ സദ്യ
 • രാത്രി 7 മണിമുതൽ : തിരുവാതിര, നമ്പരുവികാല എൻ.എസ്.എസ്. വനിതാ സമാജം


 • രാത്രി 9 മണിമുതൽ : ഡാൻസ് & മ്യൂസിക്കൽ ഇവന്റ് – മെഗാഷോ – അൻവി ക്രീയേഷൻ, കൊല്ലം


മൂന്നാം ഉത്സവം : മാർച്ച് 9 ശനിയാഴ്ച

പെല്ലിപ്പുറം ഓഫ്‌സെറ്റ് പ്രസ്സിന്റെ വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ ഭാഗവതപാരായണം, അഷ്ടാഭിഷേകം, ഉത്സവബലി, പുഷ്പാലങ്കാരം, ദീപകാഴ്ച, വെടിക്കെട്ട്

 • ഉച്ചയ്ക്ക് 12 മണിമുതൽ സമൂഹ സദ്യ
 • വൈകിട്ട് 6 മണി മുതൽ സോപാന സംഗീതം, ആലാപനം അമ്പലപ്പുഴ ശ്രീ വിജയകുമാർ
 • രാത്രി 7.30 ന് വയലിൻ ഫ്‌ളൈസ്, കരുനാഗപ്പള്ളി ബാലമുരളി നയിക്കുന്ന ഫ്യൂഷൻ സംഗീതം


നാലാം ഉത്സവം : മാർച്ച് 10 ഞായറാഴ്ച

ദർശന ട്രേഡേഴ്‌സ് വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ ഭാഗവതപാരായണം, അഷ്ടാഭിഷേകം, ഉത്സവബലി, പുഷ്പാലങ്കാരം, ദീപകാഴ്ച, വെടിക്കെട്ട്

 • ഉച്ചയ്ക്ക് 12 മണിമുതൽ സമൂഹ സദ്യ
 • വൈകിട്ട് 7 മണിമുതൽ സംഗീത സദസ്സ് (അരങ്ങേറ്റം), കുമാരി ആദിത്യ സി.ജെ.


അഞ്ചാം ഉത്സവം : മാർച്ച് 11 തിങ്കളാഴ്ച

ടാക്സി ഡ്രൈവേഴ്‌സ് വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ അഷ്ടാഭിഷേകം, ഉത്സവബലി, പുഷ്പാലങ്കാരം, ദീപകാഴ്ച, വെടിക്കെട്ട്

 • രാവിലെ 7 മണി മുതൽ അഖണ്ഡനാമജപയജ്ഞം
 • രാവിലെ 9 മണിമുതൽ കാഴ്ച ശ്രീബലി – നാദസ്വരം ഏവൂർ സജി & പാർട്ടി
 • ഉച്ചയ്ക്ക് 11 മണിമുതൽ സമൂഹ സദ്യ
 • വൈകിട്ട് 3 മണി മുതൽ ഓട്ടം തുള്ളൽ, തെങ്ങമം ഗോപാല കൃഷ്‌ണൻ
 • രാത്രി 7 മണിമുതൽ സംഗീത കച്ചേരി, വോക്കൽ – ഹിമ എസ്. നായർ
 • രാത്രി 8.30 മുതൽ സേവ
 • രാത്രി 10 മണി മുതൽ ഗാനമേള, എസ്.എം.സി.


ആറാം ഉത്സവം : മാർച്ച് 12 ചൊവ്വാഴ്ച

വടക്കേക്കര വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ അഭിഷേകം, പന്തീരടിപൂജ, അഷ്ടാഭിഷേകം, പുഷ്പാലങ്കാരം, ദീപകാഴ്ച

 • രാവിലെ 7.30 മുതൽ കാഴ്ച ശ്രീബലി എഴുന്നള്ളത്ത് – നാദസ്വരം ചങ്ങൻകുളങ്ങര ഉണ്ണികൃഷ്ണൻ, ഏവൂർ സി.കെ. ഹരികുമാർ
 • രാവിലെ 9 മണിമുതൽ സർപ്പകളമെഴുത്തും പാട്ടും, പന്മന ബാഹുലേയനും സംഘവും
 • ഉച്ചയ്ക്ക് 11.30 മുതൽ സമൂഹ സദ്യ
 • ഉച്ചയ്ക്ക് 2 .30 ഗംഭീര പകൽപ്പൂരം, പുതിയകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു.


 • വൈകിട്ട് 3 മണി മുതൽ ഓട്ടം തുള്ളൽ, ഏവൂർ രഖുനാഥൻ നായർ
 • വൈകിട്ട് 5 മണി മുതൽ ആദ്ധ്യാത്മിക പ്രഭാഷണം
 • രാത്രി 7.30 മുതൽ സംഗീത കച്ചേരി
 • രാത്രി 9 മണി മുതൽ സേവ, സ്‌പെഷ്യൽ നാദസ്വര മേളത്തോടുകൂടി
  രാത്രി 10 മണി മുതൽ മെഗാഹിറ്റ് ഗാനമേള, കൊച്ചിൻ ഡ്രീംബീറ്റ്‌സ്


ഏഴാം ഉത്സവം : മാർച്ച് 13 ബുധനാഴ്ച

തെക്കേക്കര വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ അഭിഷേകം, പന്തീരടിപൂജ, അഷ്ടാഭിഷേകം, പുഷ്പാലങ്കാരം, ദീപകാഴ്ച, പൂമൂടൽ, ഗംഭീര വെടിക്കെട്ട്

 • രാവിലെ 8 മണി മുതൽ കാഴ്ച ശ്രീബലി എഴുന്നള്ളത്ത്
 • രാവിലെ 8.05 ന് മഹാദേവനൊരുമേളം, ചെറുശ്ശേരി പണ്ടാരത്തിൽ ശ്രീ കുട്ടൻമാരാരുടെ നേതൃത്വത്തിൽ 51 ൽ പാരം കലാകാരൻമാർ അണിനിരക്കുന്നു. സിനിമാതാരം വിനു മോഹൻ മേളത്തിന് ഭദ്രദീപം കൊളുത്തുന്നു.


 • രാവിലെ 10 മണി മുതൽ തൃക്കളമെഴുത്ത് പൂരം, പന്മന ബാഹുലേയനും സംഘവും
 • ഉച്ചയ്ക്ക് 12 മുതൽ സമൂഹ സദ്യ
 • വൈകിട്ട് 3 മണി മുതൽ ഓട്ടം തുള്ളൽ, ഏവൂർ രഖുനാഥൻ നായർ
 • വൈകിട്ട് 3.30  മുതൽ ഗംഭീര പകൽ പൂരം 


 • വൈകിട്ട് 6 മണിമുതൽ നൃത്ത സന്ധ്യ, ചിദംബരം നൃത്ത കലാക്ഷേത്ര, ആദിനാട്
 • രാത്രി 7.15 ന് സംഗീത സദസ്സ്, വോക്കൽ ചെങ്കോട്ട ഹരിഹരസുബ്രഹ്‌മണ്യ അയ്യർ
 • രാത്രി 8.30 മുതൽ സേവ, സ്‌പെഷ്യൽ നാദസ്വര മേളത്തോടുകൂടി
 • രാത്രി 9.30 മുതൽ ഗാനമേള, ലോഗോ ബീറ്റ്‌സ് തൊടുപുഴ, ഗായകൻ രതീഷ് കാസർഗോഡും അണി ചേരുന്നു.


എട്ടാം ഉത്സവം : മാർച്ച് 14 വ്യാഴാഴ്ച

ശ്രീ വിദ്യാധിരാജാ കോളേജ്. തേവർകാവ് വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ ഉത്സവബലി, ദീപാരാധന

 • രാവിലെ 8.30 മുതൽ കാഴ്ച ശ്രീബലി , കാഞ്ചികാമകോടി ആസ്ഥാനവിധ്വാൻ ഹരിപ്പാട്‌, മുരുകദാസ് & പാർട്ടി
 • വൈകിട്ട് 3 മണി മുതൽ ഓട്ടം തുള്ളൽ, ഏവൂർ രഖുനാഥൻ നായർ
 • വൈകിട്ട് 5.30 മുതൽ നാദസ്വരകച്ചേരി, ഹരിപ്പാട് വി.മുരുകദാസ് & പാർട്ടി
 • വൈകിട്ട് 6.45 മുതൽ തുളസീവന സംഗീത സദസ്സ്, വോക്കൽ : കോട്ടയം എൻ.യു. സഞ്‌ജയ്‌


 • രാത്രി 7.30 മുതൽ സേവ
 • രാത്രി 8 മണി മുതൽ ഗാന സുധ, കുമാരി റോഷ്‌നിയും സംഘവും


ഒൻപതാം ഉത്സവം : മാർച്ച് 15 വെള്ളിയാഴ്ച

കൃഷ്ണാ തീയറ്റർ വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ അഷ്ടാഭിഷേകം, പുഷ്പാലങ്കാരം, ദീപകാഴ്ച, വെടിക്കെട്ട്

 • രാവിലെ 8 മണി മുതൽ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, നാദസ്വരം : ഗുരുവായൂർ ഒ.കെ ഗോപി, വൈക്കം അനിരുദ്ധൻ
 • ഉച്ചയ്ക്ക് 11 മണി മുതൽ സമൂഹ സദ്യ
 • രാത്രി 7 മണിമുതൽ : തരംഗ് 2019, കരുനാഗപ്പള്ളി ബാലമുരളി, ശ്യാം ബാലമുരളി & ടീം


 • രാത്രി 9 മണി മുതൽ സേവ
  രാത്രി 12 മണിമുതൽ പള്ളിവേട്ട

പത്താം ഉത്സവം : മാർച്ച് 16 ശനിയാഴ്ച

ആട്ടോ ഡ്രൈവേഴ്‌സ് വക

ക്ഷേത്രത്തിലെ നിത്യ കർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും പുറമെ ഭാഗവത പാരായണം, അഭിഷേകം

 • പകൽ 11 മണി മുതൽ സമൂഹ സദ്യ
 • വൈകിട്ട് 3 മണി മുതൽ ഗംഭീര പകൽകാഴ്ച
 • വൈകിട്ട് 5 മുതൽ ആറാട്ട് എഴുന്നള്ളത്ത്
 • വൈകിട്ട് 6 മണിമുതൽ ശിവം ജുഗൽബന്ദി ശ്രുതിലയസംഗമം, കരുനാഗപ്പള്ളി ഗിരീഷ് കുമാർ നയിക്കുന്നു
 • രാത്രി 9 മണിമുതൽ സൂപ്പർ മിമിക്‌സ്, തിരുവനന്തപുരം സാരഥി


 • രാത്രി 11 മണിമുതൽ ആറാട്ട് വരവ്
 • രാത്രി 11.50 കൊടിയിറക്ക്


എല്ലാ ഭക്ത ജനങ്ങളെയും കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !