ചവറയുടെ കഥ ചിത്രങ്ങളിലൂടെ പറഞ്ഞ് ഗോപു….

കരുനാഗപ്പളളി : സ്വന്തം നാടിന്റെ ചരിത്രം ചിത്രങ്ങളിലൂടെ പറഞ്ഞ് ഗോപു നീണ്ടകര. ചവറയിൽ നടന്ന ഫെസ്റ്റിനോടനുബന്ധിച്ചാണ് ചവറയുടെ ഗതകാല ഓർമകളെയും, സാഹിത്യ നായകന്മാരെയും, സാംസ്‌കാരിക കേന്ദ്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് നീണ്ടകര സ്വദേശിയും ചാനൽ ക്യാമറാമാനുമായ ഗോപു ശ്രദ്ധേയനായത്.

കുറച്ച് ചിത്രങ്ങളിലൂടെ,

മലയാളത്തിന്റെ പ്രീയ കവി ഒ.എൻ.വി. യുടെ ജന്മഗ്രഹമായ ചവറയിലെ നമ്പ്യാടിക്കൽ വീട് :


ചവറ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയം :


ദേശീയ പാതയ്ക്ക് കുറുകെ 1951 ൽ പൂർത്തീകരിച്ച ചവറ പാലം :


ആചാരപ്പെരുമകൊണ്ട് ശ്രദ്ധേയമായ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം :


1932 ൽ സ്വകാര്യ സ്ഥാപനമായി നിർമ്മിക്കപ്പെട്ട കമ്പനി 1956 ൽ കേരളാ സർക്കാർ ഏറ്റെടുക്കുകയും 1972 ൽ ലിമിറ്റഡ് പൊതുമേഖലാ സ്ഥാപനമായി മാറിയ കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് :


1952 ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് റെയർ എർത്ത് ഡിവിഷൻ, മിനറൽ ഡിവിഷൻ, ഒറീസ സാൻഡ്‌സ് കോംപ്ലക്സ് എന്നീ മൂന്ന് വിഭാഗങ്ങളാണുള്ളത്. മുംബൈ ആണ് ആസ്ഥാനം :


ലോക പ്രശസ്‌തമായ പന്മന ആശ്രമം :


1934 ജനുവരി 19,20 തീയതികളിൽ മഹാത്മാഗാന്ധി പന്മന ആശ്രമത്തിൽ എത്തിയതിന്റെ സ്‌മാരകം :


ഉണ്ണിനീലിസന്ദേശത്തിൽ പരാമർശിക്കപ്പെട്ട പുരാതന ക്ഷേത്രമായ പന്മന ക്ഷേത്രം :


വിശ്വപ്രശസ്തമായ കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെ മണികെട്ട് ചടങ്ങ് :


കേരള കിസ്സജ്ജർ ബേബിജോണിന്റെ ജന്മഗൃഹമായ വയലിൽ വീട് :


ബേബിജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ്,ചവറ :


കോവിൽത്തോട്ടത്തെ സെന്റ് ആൻഡ്രുസ് ദേവാലയം :


കൊല്ലം ജില്ലയിലെ രണ്ടാമത്തെ മുസ്‌ലീം പള്ളിയായ കൊട്ടുകാട് പള്ളി :


ക്ഷേത്രവും, മുസ്‌ലീം പള്ളിയും, ക്രിസ്ത്യൻ പള്ളിയും അടുത്തടുത്ത് സ്ഥിതിചെയ്യുന്ന ദേവലോകക്കരയെന്ന തേവലക്കര :മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പദ്‌മനാഭ കുറുപ്പിന്റെ ജന്മഗൃഹം :


അന്യം നിന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന പനം പായ്, പുൽപായ്, പനം കുട്ട എന്നിവ കുഴംകുളത്ത് വില്പനയ്ക്കായി വച്ചിരിക്കുന്നു :


നീണ്ടകര പാലം :


നീണ്ടകര മത്സ്യബന്ധന തുറമുഖം:


അഷ്ടമുടി കായലിന് കുറുകെ 2007 ൽ പൂർത്തീകരിച്ച ദളവാപുരം പാലം :


ചവറ താലൂക്ക് ആശുപത്രി :


ചവറ മിനി സിവിൽ സ്‌റ്റേഷൻ :


പ്രശസ്ത കഥാപ്രാസംഗികനായിരുന്ന വി.സാംബശിവന്റെ സ്‌മാരകം :


വി. സാംബശിവന്റെ ജന്മഗൃഹം:


പുതിയതായി ആരംഭിച്ച ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ അക്കാഡമി :നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !