കരുനാഗപ്പളളി : കരുനാഗപ്പളളി മഹോത്സവത്തോട് അനുബന്ധിച്ചു 2017 മാർച്ച് 16 വൈകിട്ട് 5 മണിമുതൽ നവകേരള സൃഷ്ടിയിൽ പ്രാദേശിക സർക്കാരുകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി.എം.തോമസ് ഐസക് ഉദ്ഘാടനം നിർവഹിക്കുന്നു. ശ്രീ.കോവൂർ കുഞ്ഞുമോൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രൊഫ.ആർ.ചന്ദ്രശേഖരൻപിള്ള വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്യുന്നു.
മുൻ എം.എൽ.എ ശ്രീ.പി.സി.വിഷ്ണുനാഥ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.ജഗദമ്മ, കേരളം കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ.എസ്.ജയമോഹൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ആർ.കെ.ദീപ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീലേഖ കൃഷ്ണകുമാർ, തഴവ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ആസ്. ശ്രീലത, ആലപ്പാട് ഗ്രാമപഞ്ചായത്ത് ശ്രീമതി. പി.സെലീന, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശ്രീ. കടവിക്കാട്ട് മോഹനൻ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. എസ്.ശാലിനി, മൈനാഗപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. പി.എസ്. ജയലക്ഷ്മി, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശ്രീ.ജോസ് ആന്റണി, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി വൈസ്. ചെയർപേഴ്സൺ ശ്രീമതി.സക്കീന സലിം തുടങ്ങിയവർ സംസാരിക്കുന്നു. തുടർന്ന് ശ്രീ. പ്രമോദ് ശിവദാസ്.നന്ദി പ്രകാശനം നടത്തുന്നു.
രാത്രി 7 മണിക്ക് ഷജില സലീമും സംഘവും അവതരിപ്പിക്കുന്ന പ്രോഗ്രാം – പട്ടുറുമാൽ