ഇന്ത്യൻ ലെജന്റ്സ് മ്യൂസിക്ക് – ഗാനസന്ധ്യയും മാധ്യമ സെമിനാറും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 10 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ  മാധ്യമ സെമിനാർ.  ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ശ്രീ. ആർ  ചന്ദ്രശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാഡമി ചെയർമാൻ ശ്രീ.ആർ.എസ് ബാബുവിന്റെ   അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശ്രീ. വി.വിജയകുമാർ വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്യും.  തുടർന്ന് ശ്രീ. ജയചന്ദ്രൻ ഇലങ്കത്ത് (മനോരമ), ശ്രീ. ബിജു  പാപ്പച്ചൻ (മാതൃഭൂമി), ശ്രീ. സി. വിമൽ കുമാർ (കേരള  കൗമുദി)   എന്നിവർ സംസാരിക്കും. തുടർന്ന് ശ്രീ.വി രാജൻ പിള്ള നന്ദി പ്രകാശനം നടത്തും.

രാത്രി 7 മണി മുതൽ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്തെ അതികായകരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത വിരുന്ന് – ഇന്ത്യൻ ലെജന്റ്സ് മ്യൂസിക്ക്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !