ആക്‌ഷൻ ഹീറോ ബിജു സിനിമയിലൂടെ പ്രശസ്തനായ അരിസ്റ്റോ സുരേഷും സംഘവും ഗാനസന്ധ്യയുമായി കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 9 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ  സ്ത്രീ സുരക്ഷയും പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ശ്രീമതി  സൂസൻകോടി ഉദ്ഘാടനം നിർവഹിക്കും. ശ്രീമതി. ബിന്ദു കൃഷ്ണയുടെ  അദ്ധ്യക്ഷതയിൽ  ചേരുന്ന യോഗത്തിൽ ബോയ്സ്. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു.ആർ.ശേഖർ വിശിഷ്ട അഥിതികളെ  സ്വാഗതം ചെയ്യും.  സാക്ഷരതാ  മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല വിഷയം അവതരിപ്പിക്കും. ശ്രീമതി. കെ. ചിഞ്ചുറാണി, ശ്രീമതി. ഷാഹിദ കമാൽ എന്നിവർ സംസാരിക്കും. തുടർന്ന്  കരുനാഗപ്പള്ളി ഗേൾസ്  ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി. എൽ. ശ്രീലത നന്ദി പ്രകാശനം നടത്തും.

രാത്രി 7 മണി മുതൽ ചലച്ചിത്രതാരം അരിസ്റ്റോ സുരേഷും സംഘവും അവതരിപ്പിക്കുന്ന  ഗംഭീര ഗാനസന്ധ്യ.

 
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !