വിസ്മയ കാഴ്ചകളുമായി കരുനാഗപ്പള്ളി മഹോത്സവം

കരുനാഗപ്പള്ളി: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലയുടെയും വിപണനത്തിന്റെയും വിസ്മയ കാഴ്ചകളൊരുക്കുന്ന കരുനാഗപ്പള്ളി മഹോത്സവം ഏപ്രിൽ 7 മുതൽ 17 വരെ ബോയ്സ് & ഗേൾസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ.

100 മത് വാർഷികം ആഘോഷിക്കുന്ന കരുനാഗപ്പള്ളി ബോയ്സ് & ഗേൾസ് ഹൈസ്ക്കൂൾ അതിഗംഭീരമായ ആഘോഷമാണ് കരു നാഗപ്പള്ളിയിൽ ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാർ പവലിയിനുകൾ, അമുസ്മെന്റ് പാർക്ക്, വിപണനമേള, സെമിനാറുകൾ, വിവിധയിനം കലാപരിപാടികൾ എന്നിങ്ങനെ നീളുന്നു കരുനാഗപ്പള്ളി മഹോത്സവ കാഴ്ചകൾ.

വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ മന്ത്രിമാരായ ഡോ.തോമസ് ഐസക് , ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എ മാരായ ഒ.രാജഗോപാൽ, ആർ.രാമചന്ദ്രൻ, പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബി, സിനിമാതാരവും എം.എൽ.എ. യുമായ എം.മുകേഷ് തുടങ്ങിയവർ പങ്കെടുക്കുന്നു.

[DECRYPT]


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !