കരുനാഗപ്പള്ളി മഹോത്സവത്തിലെ സാമ്പത്തിക മെച്ചം സ്ക്കൂൾ വികസനത്തിന്…. ഏവർക്കും സ്വാഗതം

കരുനാഗപ്പള്ളി: കാലത്തിനു മുന്നേ നടന്ന മഹാപ്രതിഭ സി. എസ് സുബ്രഹ്മണ്യൻ പോറ്റി ഒരു നൂറ്റാണ്ടിന്നു മുന്നേ സ്ഥാപിച്ച അക്ഷരപ്പുര- കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി & ഗേൾസ് ഹൈസ്ക്കൂൾ ആരംഭം മുതലിന്നോളം ജനകീയ വിദ്യാഭ്യാസത്തിന്റെ നന്മ ഉറക്കെ പറഞ്ഞു കൊണ്ട് ഈ വിദ്യാദാന കേന്ദ്രം ജനമനസ്സുകളിലുണ്ട്. പതിനായിരങ്ങൾ ഈ സ്ക്കൂളിന്റെ ഊർജ്ജമാവാഹിച്ച് നാട്ടിലെമ്പാടും പ്രകാശമാകുന്നു.

പാരമ്പര്യത്തിന്റെ ആഭിജാത്യം കൈവിടാതെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ  കുനിഞ്ഞ ശിരസ്സോടെ നമ്മുടെ സ്ഥാപനം ഏറ്റുവാങ്ങുന്നു. പൊതുവിദ്യാഭ്യാസ പാരമ്പര്യം കൈമുതലാക്കി നമ്മുടെ സ്ക്കൂൾ അതിന്റെ അടുത്ത നൂറ്റാണ്ടിലേക്കുള്ള സ ഫല യാത്ര തുടരുന്നു. ആ യാത്രയ്ക്ക്  അടയാളം കുറിച്ചു കൊണ്ടുള്ള ശതാബ്ദിയാഘോഷങ്ങൾക്ക്  തിടമ്പേറ്റി 2017 ഏപ്രിൽ 7 മുതൽ 17 വരെ ദേശിയ പ്രദർശനം നടക്കുന്നു.

ഈ പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക മെച്ചം ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനായിരിക്കും വിനിയോഗിക്കുക. കരുനാഗപ്പള്ളി ഇന്നോളം ദർശിക്കാത്ത ശാസ്ത്ര സാങ്കേതിക വിജ്ഞാന – വിപണന – കാർഷിക – സാംസ്ക്കാരിക വിനിമയോത്സവത്തിന് നേർസാക്ഷിയാകാൻ എല്ലാവരെയും സാ ദരം ക്ഷണിക്കുന്നു.

സ്നേഹത്തോടെ,

ആർ.രാമചന്ദ്രൻ പിള്ള എം.എൽ എ (ചെയർമാൻ, എക്സിബിഷൻ കമ്മറ്റി)

 പ്രാഫ. ആർ. ചന്ദ്രശേഖരൻ പിള്ള (സ്ക്കൂൾ മാനേജൻ)

ബിന്ദു.ആർ ശേഖർ  (പ്രിൻസിപ്പാൾ, ബോയ്സ് എച്ച്.എസ്.എസ്)

എൽ.ശ്രീലത (ഹെഡ്മിമിസ്ട്രസ്, ഗേൾസ് എച്ച്. എസ്)

മേരി.റ്റി.അലക്സ്  (ഹെഡ്മിമിസ്ട്രസ്, ബോയ്സ് എച്ച്. എസ്)

എൻ വിശ്വംഭരൻ (കൺവീനർ, എക്സിബിഷൻ കമ്മറ്റി)

പി.ആർ.വസന്തൻ (ചെയർമാൻ, ശതാബ്ദാദി ആഘോഷ കമ്മിറ്റി)

എ.കെ രാധാകൃഷ്ണപിള്ള (പ്രസിഡന്റ്,  സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി)

കെ.ജി.ശിവപ്രസാദ് (പി.റ്റി.എ പ്രസിഡന്റ് ഗേൾസ് എച്ച്.എസ്)

പി. സുനിൽ കുമാർ (പി.റ്റി.എ പ്രസിഡന്റ്  ബോയ്സ് എച്ച്.എസ്.എസ്)

വി.പി.ജയപ്രകാശ് മേനോൻ (വർക്കിംഗ് ചെയർമാൻ, എക്സിബിഷൻ കമ്മിറ്റി)

 

[DECRYPT]
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !