കരുനാഗപ്പള്ളി മഹോത്സവത്തിൽ കാർഷിക സെമിനാറും തുടർന്ന് മാപ്പിളപ്പാട്ടുമായി എരഞ്ഞോളി മൂസയും സീനാ രമേശും

കരുനാഗപ്പള്ളി:  ബോയ്സ് & ഗേൾസ് സ്ക്കൂൾ ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ കാർഷിക സെമിനാർ.  ബഹുമാനപ്പെട്ട മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പു മന്ത്രി ശ്രീ.കെ.രാജു സെമിനാർ ഉദ്ഘാടനം ചെയ്യും. ശ്രീ.വിജയൻ പിള്ള എം.എൽ.എയുടെ  അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സ്ക്കൂൾ മാനേജ് കമ്മിറ്റി പ്രസിഡന്റ്  ശ്രീ.എ.കെ രാധാകൃഷ്ണപിള്ള  വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്യും. അഡ്വ.  ശങ്കരൻ ആണ് വിഷയം അവതരിപ്പിക്കുന്നത്. തുടർന്ന് ശ്രീ.കെ.ജി രവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം ശിവശങ്കരപ്പിള്ള, ഓച്ചിറ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  ഷെർളി ശ്രീകുമാർ, കരുനാപ്പള്ളി മുൻ.  മുൻസിപ്പൽ ചെയർമാൻ ശ്രി.എം നാസർ എന്നിവർ സംസാരിക്കും. തുടർന്ന് ശ്രീ.പി സുനിൽ കുമാർ നന്ദി പ്രകാശനം നടത്തും.

രാത്രി 7 മണി മുതൽ എഴിഞ്ഞോളി മൂസയും സീനാ രമേശും നയിക്കുന്ന മാപ്പിളപ്പാട്ട്.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !