കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ നടക്കുന്ന സ്കൂൾ ശതാബ്ദി ആലോഷത്തോട് അനുബന്ധിച്ച് ഏപ്രിൽ 13 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ യുവജനസമ്മേളനം ബഹുമാനപ്പെട്ട യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ . അനിൽ. എസ്. കല്ലേലിഭാഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശ്രീ. ജെ.പി ജയലാൽ വിശിഷ്ട അഥിതികളെ സ്വാഗതം ചെയ്യുന്നു.
കൊല്ലം ജില്ലാ സബ്. കളക്ടർ കെ.പി ചിത്ര IAS, ശ്രീ. സി.ആർ മഹേഷ്, ചലച്ചിത്ര സംവിധായക ശ്രീമതി വിധു വിൻസെന്റ് , ശ്രീ. ബി.എ. ബ്രിജിത്ത്, ബോയ്സ് എച്ച്.എസ്. സ്ക്കൂൾ പാർലമെന്റ് ചെയർപേഴ്സൺ കുമാരി പുണ്യ സന്തോഷ് എന്നിവർ സംസാരിക്കുന്നു. തുടർന്ന് ഗേൾസ് ഹൈസ്ക്കൂക്കൂൾ പാർലമെന്റ് ചെയർപേഴ്സൺ കുമാരി ഗൗരിലക്ഷ്മി നന്ദി പ്രകാശനം നടത്തുന്നു.
രാത്രി 7 മണി മുതൽ വാണീശ്വരി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത നിശ.