കരുനാഗപ്പള്ളി മഹോത്സവത്തിന്റെ സമാപനസമ്മേളനവും കോമഡി ഷോയും ഏപ്രിൽ 17ന്

കരുനാഗപ്പള്ളി: ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബോയ്സ് എച്ച്.എസ്.എസ് & ഗേൾസ് എച്ച്.എസ് സംഘടിപ്പിച്ചിരിക്കുന്ന, ഒരു ദേശത്തിന്റെ മഹോത്സവം കൂടിയായ കരുനാഗപ്പള്ളി മഹോത്സവത്തിന്റെ സമാപന ദിവസമായ ഏപ്രിൽ 17ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് സമാപനസമ്മേളനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ശ്രീ.പി.ആർ വസന്തന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശ്രീ. വിശ്വംഭരൻ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്യുന്നു.

പ്രശസ്ത വാസ്തുശിൽപി പത്മശ്രീ ജി.ശങ്കർ മുഖ്യ അതിഥിയായ യോഗത്തിൽ ശ്രീ.കെ.രാജഗോപാൽ, ശ്രീ.എച്ച്.സലീം, ശ്രീമതി രാജമ്മ ഭാസ്ക്കരൻ, ശ്രീ.ജെ.ജയ കൃഷ്ണപിള്ള, ശ്രീ.റ്റി.മനോഹരൻ, ശ്രീ.സി.വിജയൻപിള്ള, കരുനാഗപ്പള്ളി എ.സി.പി. ശ്രീ.എസ്.ശിവപ്രസാദ്, ശ്രീ.എൻ.ചന്ദ്രശേഖരൻ, ശ്രീ.കെ അനിൽകുമാർ, ശ്രീ.ഇ.നദീർ അഹമ്മദ്, ശ്രീ.ബി രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിക്കുന്നു. തുടർന്ന് ശ്രീ.സജീവ് മാമ്പറ നന്ദി പ്രകാശനം നടത്തുന്നു.

രാത്രി 7 മണി മുതൽ പ്രശസ്ത ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന കോമഡി ഷോയും ഫ്യൂഷൻ മ്യൂസിക്കും.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !