കരുനാഗപ്പള്ളി: ബോയ്സ് & ഗേൾസ് സ്കൂൾ 100 മത് വർഷികാഘോഷത്തിന്റെ ഭാഗമായി മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സംസ്ക്കാരിക സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മോഹനൻ കുമാർ IAS ഉദ്ഘാടനം ചെയ്യുന്നു. ഡോ. വളളിക്കാവ് മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രൊഫ. ആർ. രാധാകൃഷ്ണപിള്ള വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്യുന്നു.
ശ്രീ. കുരീപ്പുഴ ശ്രീകുമാർ, ശ്രീ. അനിൽ വി നാഗേന്ദ്രൻ, ശ്രീ. അഹമ്മദ് മുസ് ലിം , ശ്രീ. ഗണ പൂജാൽ, ശ്രീ. ഉത്തരക്കുട്ടൻ തുടങ്ങിയവർ സംസാരിക്കുന്നു. തുടർന്ന് ബോയ്സ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശ്രീമതി മേരി.റ്റി.അലക്സ് നന്ദി പ്രകാശനം നടത്തുന്നു.
രാത്രി 7 മണി മുതൽ ഉഗ്രം ഉജ്ജ്വലം ടാലന്റ് ഷോ.