പൊതുവിദ്യാഭ്യാസ സെമിനാറും, വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന – ഗോത്രഗാഥ – പ്രത്യേക പ്രോഗ്രാമും കരുനാഗപ്പള്ളി മഹോത്സവത്തിൽ

കരുനാഗപ്പള്ളി:   ശതാബ്ദി  ആഘോഷത്തോട് അനുബന്ധിച്ച്   ബോയ്സ് & ഗേൾസ് സ്ക്കൂളിൽ നടക്കുന്ന  കരുനാഗപ്പള്ളി മഹോത്സവത്തിൽ 2017 ഏപ്രിൽ 11  ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണം – സാമൂഹ്യ ഉത്തരവാദിത്വം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ. എസ്.സി.ഇ.ആർ.റ്റി ഡയറക്ടർ ഡോ.ജെ. പ്രസാദ്  ഉദ്ഘാടനം ചെയ്യും. അ ഡ്വ.എം. ഗംഗാധരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശ്രീ. കെ.ജി ശിവപ്രസാദ് വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്യും.  പ്രൊഫ. എ.ജി.ഒ ലീന വിഷയം അവതരിപ്പിക്കും.  തുടർന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്  ശ്രീ. എം ലിജു,  കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ശ്രീ. രാധാമണി,  ഡോ. സി ഉണ്ണികൃഷ്ണൻ, നഗരസഭാ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ എം. മഞ്ചു  എന്നിവർ സംസാരിക്കും. തുടർന്ന് ശ്രീ. എം. സുഗതൻ നന്ദി പ്രകാശനം നടത്തും.

രാത്രി 7 മണി മുതൽ വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന – ഗോത്രഗാഥ




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !